DYFI : ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം: ഇന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും

ഡിവൈഎഫ്ഐ ( DYFI ) സംസ്ഥാന സമ്മേളനം ഇന്ന് പുതിയ ഭാരവാഹികളെയും പുതിയ സംസ്ഥാന കമ്മറ്റിയേയും തെരഞ്ഞെടുക്കും . സംഘടന റിപ്പോർട്ടിന് ഇന്ന് എ എ റ റഹീം (A A Rahim) മറുപടി പറയും. വൈകിട്ട് നടക്കുന്ന കൂറ്റൻ യുവജന സംഗമവും ,പൊതു സമ്മേളനവും CPIM പൊളിറ്റ് ബ്യൂറോ അംഗം ബന്ദാ കരാട്ട് ഉദ്ഘാടനം ചെയ്യും.

അതേസമയം നാടിൻ്റെ നാനാവിധ പ്രശ്നങ്ങളിൽ ക്രിയാത്മക നിർദേശങ്ങൾ മുന്നോട്ട് വെച്ച് ഡിവൈഎഫ്ഐ (DYFI) സംസ്ഥാന സമ്മേളന പ്രമേയങ്ങൾ. നാടിൻ്റെ വളർച്ചയ്ക്കും, സമഗ്രവികസനത്തിനും കെ. റെയിൽ അനിവാര്യമെന്നതുൾപ്പെടെ അഞ്ച് പ്രമേയങ്ങളാണ് ഇതുവരെ സമ്മേളനം ഐകകണ്ഡേന അംഗീകരിച്ചത്.

കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും വികസനം തടയാനുമുള്ള കെ. റെയിൽ വിരുദ്ധ മുന്നണിയുടെ രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിയണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. യുവാക്കൾക്ക് തൊഴിലിനൊപ്പം സംസ്ഥാനത്തിൻ്റെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതി കുപ്രചരണങ്ങളെ മറികടന്ന് നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആസൂത്രിത പ്രചാരവേലകളുടെ മുനയൊടിക്കാൻ യുവാക്കൾ തന്നെ മുന്നിട്ടിറങ്ങണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ യുവതീ യുവാക്കൾക്ക് അർഹതപ്പെട്ട തൊഴിൽ പോലും നിഷേധിക്കപ്പെടുന്ന കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുന്ന സമീപനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന പ്രമേയമായിരുന്നു മറ്റൊന്ന്.

വലതുപക്ഷത്തിനെതിരായ യുവജന പ്രതിരോധം രൂപപ്പെടുത്തുകയെന്ന പ്രമേയവും സംസ്ഥാന സമ്മേളനം പാസാക്കി. കാലഘട്ടത്തിൻ്റെ അനിവാര്യതയായ വിഷയത്തിൽ മുഴുവൻ ജനാധിപത്യ വാദികളും ഒരുമിച്ച് നിൽക്കണം.

ലിംഗ സമത്വത്തിലധിഷ്ഠിതമായ സാമൂഹിക മുന്നേറ്റം സാധ്യമാക്കുക എന്നതാണ് സമ്മേളനം മുന്നോട്ട് വെച്ച മറ്റൊരു പ്രധാന ആവശ്യം. സ്വതന്ത്ര ഇന്ത്യയുടെ 75 ആം വർഷത്തിലും സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് മാറ്റമില്ല. ലിംഗസമത്വം യാഥാർഥ്യമാക്കി വിവേചന രഹിതമായ നാളേക്കായി പ്രവർത്തിക്കാൻ കഴിയണം.

പുതിയ രൂപവും ഭാവവും കൈക്കൊണ്ട ലഹരിയുടെ വ്യാപനം സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് സമ്മേളനം വിലയിരുത്തി. ലഹരിയുടെ വ്യാപനവും വിപത്തും തടയാൻ സാമൂഹ്യ ജാഗ്രതയും നിയമപരിഷ്കരണവും അനിവാര്യമാണെന്ന പ്രമേയവും ഏകകണ്ഡമായി സമ്മേളനം അംഗീകരിച്ചു.

തൃക്കാക്കര സ്വര്‍ണ്ണക്കടത്ത് കേസ്;യുഡിഎഫ് നേതാക്കളുടെ കള്ളപ്രചരണം പൊളിച്ച് ഡിവൈഎഫ്‌ഐ|DYFI

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ തൃക്കാക്കരയിലെ ലീഗ് നേതാവിന്റെ മകന്‍ ഷാബിന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണെന്ന വാദം പൊളിയുന്നു. ഷാബിന്‍ യൂത്ത് ലീഗിന്റെ പ്രവര്‍ത്തകനാണെന്ന വസ്തുത മറച്ചുവച്ച് യുഡിഎഫ് നേതാക്കള്‍ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. ഷാബിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ലീഗ് ബന്ധം വ്യക്തമാക്കുന്നതായും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

തൃക്കാക്കര സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിരോധത്തിലായതോടെ മുഖം രക്ഷിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഹൈബി ഈഡന്‍ എംപിയും ലീഗ് ജില്ലാ നേതാക്കളും സ്വീകരിച്ച മാര്‍ഗ്ഗമായിരുന്നു മുഖ്യപ്രതി ഷാബിന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്ന പ്രചരണം. എന്നാല്‍ ഷാബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ തന്നെ ചൂണ്ടിക്കാട്ടി മണിക്കൂറുകള്‍ക്കകം ഡിവൈഎഫ്‌ഐ കളളപ്രചാരണം പൊളിച്ചു.

ഷാബിന്‍ യൂത്ത് ലീഗിന്റെ പ്രവര്‍ത്തകനാണെന്ന വസ്തുത മറച്ചുവച്ചാണ് യുഡിഎഫ് നേതാക്കള്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മുസ്ലീംലീഗ് ജില്ലാ കൗണ്‍സില്‍ അംഗവും തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനുമായ എ എ ഇബ്രാഹിം കുട്ടിയുടെ മകനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നത്.

52 ലക്ഷത്തിലധികം അംഗങ്ങളുള്ള ഡിവൈഎഫ്യുടെ അംഗത്വത്തില്‍ പോലുമില്ലാത്ത, നാളിതുവരെ ഒരു സമര പ്രക്ഷോഭ ക്യാമ്പയിനുകളിലും പങ്കെടുത്തിട്ടില്ലാത്തയാളാണ് ഷാബിന്‍. ഷാബിനും സുഹൃത്ത് സിറാജുദ്ദീനും തൃക്കാക്കര നഗരസഭയിലെ പ്രധാന കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നവരാണ്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ലീഗ് നേതാക്കന്മാര്‍ക്കും യുഡിഎഫ് നേതാക്കന്മാര്‍ക്കുമുള്ള ബന്ധം പുറത്തുവരാന്‍ പോകുന്നുവെന്നതിന്റെ വെമ്പല്‍ മാത്രമാണ് പ്രചരണത്തിന് പിന്നിലെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. അതേസമയം ഷാബിന് വിദേശത്ത് നിന്നും സ്വര്‍ണ്ണം എത്തിച്ചുനല്‍കിയ കെ പി സിറാജുദ്ദീനെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്യാനൊരുങ്ങുകയാണ് കസ്റ്റംസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here