CBI 5 : അഞ്ചാം വരവിനൊരുങ്ങി സേതുരാമയ്യര്‍

5-ാം വരവിനൊരുങ്ങി സേതുരാമയ്യര്‍ ( Sethuramayyar). ഒരേ പശ്ചാത്തലത്തില്‍ 4 വിജയചിത്രങ്ങള്‍. പല വര്‍ഷങ്ങളില്‍ പല കഥാപാത്രങ്ങള്‍ മാറി വന്നിട്ടും പഴയ പ്രൗഢിയോടെ അതേ ലുക്കില്‍ വന്നിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഹാഫ് സ്‌ളീവ് ഷര്‍ട്ട് ,നെറ്റിയിലൊരു കുങ്കുമക്കുറി, കൈ പിറകില്‍ കെട്ടിയ സാവധാനമുള്ള നടത്തം.

കൂടെ എക്കാലത്തും അന്വേഷണത്തിന്റെ ആവേശം നല്‍കുന്ന ബാക്ഗ്രൗണ്ട് സ്‌കോറും. ലോക സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന്‍ എന്ന അപൂര്‍വ്വ നേട്ടം ‘സിബിഐ’യുടെ അഞ്ചാം പതിപ്പ് കൈവരിച്ചുകഴിഞ്ഞു.

മമ്മൂട്ടിയുടെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദി ബ്രെയിന്‍. 1988ല്‍ മമ്മൂട്ടി- കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ ‘സിബിഐ’ സീരിസിലാണ് ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പ്’ പുറത്തിറങ്ങുന്നത്.

‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നീ ചിത്രങ്ങളും പിന്നാലെ എത്തി… ഇത്തവണ പല മാറ്റങ്ങള്‍ വരുത്തിയാണ് സേതുരാമയ്യരുടെ രംഗപ്രവേശം. ഒരുപാട് പുതിയ കഥാപാത്രങ്ങളുണ്ടെങ്കിലും ഓരോ പ്രേക്ഷകനും ഉറ്റുനോക്കുന്നത് മമ്മൂട്ടിയുടെ പ്രകടനത്തെയാണ്.

നാളുകള്‍ക്കു ശേഷം അതേ നോട്ടവും ഭാവവും തികഞ്ഞ ബ്രാഹ്മണനായുള്ള വേഷപ്പകര്‍ച്ചയുമൊക്കെ പ്രതിഫലിക്കുന്ന ആ പഴയ സേതുരാമയ്യരെ തന്നെ വീണ്ടും സ്‌ക്രീനില്‍ കാണാനുള്ള ആകാംഷയിലാണ് ഓരോ മലയാളിയും.

CBI സീരീസിലെ തന്നെ ആദ്യ ചിത്രമിറങ്ങി 34 വര്‍ഷം പിന്നിട്ടിട്ടും അതിനെ വെല്ലുന്ന ലുക്കിലാണ് പുതിയ സേതുരാമയ്യര്‍. വ്യത്യസ്ത ശൈലിയിലുള്ള കഥാപാത്രങ്ങള്‍ മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഒരേ കഥാപാത്രത്തെ അതിന്റെ പൂര്‍ണഭാവത്തോടെ വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സ്‌ക്രീനില്‍ കാണുന്നത് ഒരു പ്രത്യേക ആവേശം തന്നെയാണ്.

CBI 5:സി ബി ഐ 5 ദ ബ്രെയിനിന്റെ ട്രെയിലര്‍ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു

സി ബി ഐ 5 ദ ബ്രെയിനിന്റെ ട്രെയിലര്‍ ദുബായിലെ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചു. വ്യത്യസ്തമായ അന്വേഷണ രീതിയിലൂടെ എന്നാല്‍ തന്റേതായ ബുദ്ധി വൈഭവത്തിലൂടെ കേസുകള്‍ കൈകാര്യം ചെയ്യുന്ന പാതയാണ് സി ബി ഐ 5 ദ ബ്രെയിന്‍ എന്ന സിനിമയില്‍ സേതുരാമയ്യര്‍ എന്ന കഥാപാത്രം പിന്തുടരുന്നതെന്ന് മമ്മൂട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി ബി ഐ സിനിമയുടെ ആറാം ഭാഗം ആലോചനയിലുണ്ടെന്നും അത് വ്യത്യസ്തമായ രീതിയില്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പുതിയ സി ബി ഐ പരമ്പരയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താനാകുന്ന തരത്തിലേക്ക് മാറിയിട്ടില്ലെന്നും ഇത് സംബന്ധിച്ച കാര്യങ്ങള്‍ ഭ്രൂണാവസ്ഥയില്‍ ആണെന്നും മമ്മൂട്ടി പറഞ്ഞു. ദുബായ് മാളിലെ റീല്‍ സിനിമാസിലായിരുന്നു മമ്മൂട്ടിയുടെ വാര്‍ത്താ സമ്മേളനം. താരങ്ങളായ രമേഷ് പിഷാരടി, രഞ്ജി പണിക്കര്‍ , ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ചെയര്മാന് അബ്ദുല്‍ സമദ് എന്നിവരും വാര്‍ത്താ സമ്മേനത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News