Power Outage: രാജ്യത്ത് ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷം; ഇന്ത്യന്‍ റെയില്‍വെ റദ്ദാക്കിയത് 753 പാസഞ്ചര്‍ ട്രെയിനുകള്‍

രാജ്യത്ത് കല്‍ക്കരി പ്രതിസന്ധി രൂക്ഷമാകുന്നു. യുദ്ധകാലാടസ്ഥാനത്തില്‍ കല്‍ക്കരി എത്തിക്കാനുള്ള ശ്രമാമാണ് ഇപ്പോള്‍ റെയില്‍വേ സ്വീകരിക്കുന്നത്. കല്‍ക്കരി വണ്ടികളുടെ വേഗത്തിലുള്ള നീക്കത്തിനായി ഇന്ത്യയിലുടനീളമുള്ള 753 പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്.

പല സംസ്ഥാനങ്ങളിലെയും വൈദ്യുതി നിലയങ്ങളിലെ കല്‍ക്കരി സ്റ്റോക്ക് വളരെ കുറവായതിനാലാണ് അടിയന്തര നടപടികള്‍ ആരംഭിച്ചത്. താപവൈദ്യുത നിലയങ്ങളില്‍ കല്‍ക്കരി ശേഖരം കുറയുന്നതിനാല്‍ ട്രെയിനുകള്‍ റദ്ദാക്കുന്നത് തുടരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

വേഗത്തില്‍ ഊര്‍ജമെത്തിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള തെരക്കിട്ട ശ്രമങ്ങളാണ് തുടരുന്നത്. (Train)ട്രെയിനുകള്‍ നിര്‍ത്തലാക്കിയത് താല്‍ക്കാലികമാണെന്നും എത്രയും പെട്ടെന്ന് പുന:സ്ഥാപിക്കുമെന്നും ഇന്ത്യന്‍ റെയില്‍വേ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗൗരവ് ക്രിഷ്ണ ബന്‍സാല്‍ പ്രതികരിച്ചു.

താപനിലയങ്ങളില്‍ എട്ട് ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണ് അവശേഷിക്കുന്നത്. കല്‍ക്കരി ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. പ്രതിസന്ധി തുടര്‍ന്നാല്‍ മെട്രോ, ആശുപത്രി സേവനങ്ങളെ ഉള്‍പ്പെടെ രൂക്ഷമായി ബാധിക്കുമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കുന്നു.

എന്നാല്‍ 30 ദിവസത്തേക്കുള്ള കല്‍ക്കരി ശേഖരം രാജ്യത്തുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.കോള്‍ ഇന്ത്യയ്ക്ക് സംസ്ഥാനങ്ങള്‍ നിരന്തരം കുടിശിക വരുത്തുന്നതും അനുവദിച്ച കല്‍ക്കരി യഥാസമയം കൊണ്ടുപോകാത്തതുമാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്നുമാണ് കേന്ദ്രം അറിയിക്കുന്നത്.

പല (states) സംസ്ഥാനത്തും എഴുമണിക്കൂർവരെ പവർ കട്ട് ഏർപ്പെടുത്തി.വൈദ്യുതിക്കായി സംസ്ഥാനം കൽക്കരി നേരിട്ട്ഇറക്കണമെന്നാണ് പുതിയ നിർദേശം. ഇതിനുള്ള റെയിൽ വാഗൺ വാങ്ങണമെന്നും കേന്ദ്രംനിർദേശിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News