Muhammed Riyas : രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി വർഗീയതയും തൊഴിലില്ലായ്മയും: മന്ത്രി മുഹമ്മദ് റിയാസ്

വർഗീയതയ്ക്കും തൊഴിലില്ലായ്മയ്ക്കും എതിരെ യുവജന സംഘടനകളെ ഒരേ പ്ലാറ്റ്ഫോമിൽ അണിനിരത്താൻ ഒരുങ്ങി ഡിവൈഎഫ്ഐ (DYFI ) . 15 സംസ്ഥാന സമ്മേളനത്തിൽ ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡൻറും മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് ( P A Muhammed riyas )  സെമിനാർ ഉദ്ഘാടനം ചെയ്ത് നിലപാട് വ്യക്‌തമാക്കി.

രാജ്യം നേരിടുന്ന വലിയ പ്രതിസന്ധിയാണ് വർഗീയതയും തൊഴിലില്ലായ്മയും.  കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നയങ്ങളാണ് വലിയൊരളവിൽ ഈ പ്രശ്നത്തിനാധാരമാ കുന്നത്.കൂടാതെ  ഒന്നിക്കുന്നവരെ മതത്തിൻ്റെ പേരിൽ ഭിന്നിപ്പിക്കാനാണ് ശ്രമം.

അതിനാൽ യുവജനങ്ങളെ ഒന്നിച്ച് ,ഒരേ  പ്ലാറ്റ്ഫോമിൽ അണി നിരത്തി സംസ്ഥാനം ക്യാംപെയിനു തുടക്കമിടുമെന്ന് ഈ വിഷയത്തിൽ സെമിനാർ ഉത്ഘാടനം ചെയ്ത് മുൻ അഖിലേന്ത്യ പ്രസിഡൻ്റും മന്ത്രിയുമായ മുഹമ്മദ് റിയാസ് നേതൃത്വത്തിൻ്റെ നിലപാട് വ്യക്തമാക്കി.

ബുൾഡോസർ രാഷ്ട്രീയത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും റിയാസ് ഓർമ്മിപ്പിച്ചു. വിവിധ ഇടതു സംഘടനാ പ്രതിനിധികളും സെമിനാറിൽ പങ്കാളിത്തം വഹിച്ചു.

ഡിവൈഎഫ്ഐ ( DYFI) 15-ാം സംസ്ഥാന സമ്മേളനം ഇന്ന് പത്തനംതിട്ടയിൽ (  Pathanamthitta) സമാപിക്കും. വൈകിട്ട് അഞ്ചിന് ഭഗത്‌സിങ് നഗറിൽ (പത്തനംതിട്ട മുനിസിപ്പൽ മൈതാനം)  ചേരുന്ന പൊതുസമ്മേളനം സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മന്ത്രിമാരായ സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, വീണാ ജോർജ്, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹിം എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. കേന്ദ്രീകരിച്ച പൊതുപ്രകടനം ഉണ്ടാകില്ല. ന​ഗരത്തിലെ മൂന്ന്കേന്ദ്രങ്ങളിൽനിന്ന് ചെറു റാലികൾ സമ്മേളന നഗരിയിലെത്തും.

പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും അഖിലേന്ത്യാ സമ്മേളന പ്രതിനിധികളെയും ശനിയാഴ്ച തെരഞ്ഞെടുക്കും. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, ട്രഷറർ എസ് കെ സജീഷ്, കേന്ദ്രകമ്മിറ്റി അം​ഗങ്ങളായ കെ യു ജനീഷ്‌കുമാർ എംഎൽഎ, ​ഗ്രീഷ്‌മ അജയഘോഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അതേസമയം നാടിൻ്റെ നാനാവിധ പ്രശ്നങ്ങളിൽ ക്രിയാത്മക നിർദേശങ്ങൾ മുന്നോട്ട് വെച്ച് ഡിവൈഎഫ്ഐ (DYFI) സംസ്ഥാന സമ്മേളന പ്രമേയങ്ങൾ. നാടിൻ്റെ വളർച്ചയ്ക്കും, സമഗ്രവികസനത്തിനും കെ. റെയിൽ അനിവാര്യമെന്നതുൾപ്പെടെ അഞ്ച് പ്രമേയങ്ങളാണ് ഇതുവരെ സമ്മേളനം ഐകകണ്ഡേന അംഗീകരിച്ചത്.

കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും വികസനം തടയാനുമുള്ള കെ. റെയിൽ വിരുദ്ധ മുന്നണിയുടെ രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിയണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. യുവാക്കൾക്ക് തൊഴിലിനൊപ്പം സംസ്ഥാനത്തിൻ്റെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതി കുപ്രചരണങ്ങളെ മറികടന്ന് നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആസൂത്രിത പ്രചാരവേലകളുടെ മുനയൊടിക്കാൻ യുവാക്കൾ തന്നെ മുന്നിട്ടിറങ്ങണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ യുവതീ യുവാക്കൾക്ക് അർഹതപ്പെട്ട തൊഴിൽ പോലും നിഷേധിക്കപ്പെടുന്ന കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുന്ന സമീപനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന പ്രമേയമായിരുന്നു മറ്റൊന്ന്.

വലതുപക്ഷത്തിനെതിരായ യുവജന പ്രതിരോധം രൂപപ്പെടുത്തുകയെന്ന പ്രമേയവും സംസ്ഥാന സമ്മേളനം പാസാക്കി. കാലഘട്ടത്തിൻ്റെ അനിവാര്യതയായ വിഷയത്തിൽ മുഴുവൻ ജനാധിപത്യ വാദികളും ഒരുമിച്ച് നിൽക്കണം.

ലിംഗ സമത്വത്തിലധിഷ്ഠിതമായ സാമൂഹിക മുന്നേറ്റം സാധ്യമാക്കുക എന്നതാണ് സമ്മേളനം മുന്നോട്ട് വെച്ച മറ്റൊരു പ്രധാന ആവശ്യം. സ്വതന്ത്ര ഇന്ത്യയുടെ 75 ആം വർഷത്തിലും സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് മാറ്റമില്ല. ലിംഗസമത്വം യാഥാർഥ്യമാക്കി വിവേചന രഹിതമായ നാളേക്കായി പ്രവർത്തിക്കാൻ കഴിയണം.

പുതിയ രൂപവും ഭാവവും കൈക്കൊണ്ട ലഹരിയുടെ വ്യാപനം സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് സമ്മേളനം വിലയിരുത്തി. ലഹരിയുടെ വ്യാപനവും വിപത്തും തടയാൻ സാമൂഹ്യ ജാഗ്രതയും നിയമപരിഷ്കരണവും അനിവാര്യമാണെന്ന പ്രമേയവും ഏകകണ്ഡമായി സമ്മേളനം അംഗീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News