Vijaybabu: മുന്‍കൂര്‍ ജാമ്യാപേക്ഷ വിജയ് ബാബുവിന്റെ അറസ്റ്റിന് തടസ്സമല്ലെന്ന് പൊലീസ് കമ്മീഷണര്‍

യുവനടിയെ ബലാത്സംഗം കേസിലെ പ്രതി വിജയ് ബാബുവിന്റെ അറസ്റ്റിന് മുന്‍കൂര്‍ ജാമ്യാപേക്ഷ തടസ്സമല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നാഗരാജു അറിയിച്ചു. വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്നും നാട്ടിലെത്തിയാലുടന്‍ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് കടക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

നടിയുടെ പരാതിയില്‍ അന്വേഷണത്തിന് കാലതാമസമുണ്ടായിട്ടില്ല. പ്രതി സാക്ഷികളെ സ്വാധീനിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വിജയ് ബാബുവിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടില്ല. പരാതികള്‍ ലഭിച്ചാല്‍ അന്വേഷണം ആരംഭിക്കുമെന്നും കമ്മീഷണര്‍.

Vijaybabu: വിജയ് ബാബുവിനെതിരെ മറ്റൊരു യുവതി രംഗത്ത്; യുവതിയെ ചുംബിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം

നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെ വീണ്ടും പീഡന ആരോപണം. ബലമായി ചുംബിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി ആരോപിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ഭാഗമായ ജോലികള്‍ക്കിടെയാണ് തന്നോട് വിജയ് ബാബു മോശമായി പെരുമാറിയതെന്നാണ് യുവതി പറയുന്നത്.

ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയും പിന്നീട് തന്നോട് മാപ്പു പറയുകയും ആരോടും പറയരുതെന്ന് പറഞ്ഞെന്നും യുവതി ആരോപിച്ചു. വുമന്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി തന്റെ അനുഭവം വെളിപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News