Plus Two : പ്ലസ്ടു മുല്യനിര്‍ണയം; കെമിസ്ട്രി ഉത്തരസൂചികയില്‍ മാറ്റമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

പ്ലസ്ടു ( Plus Two ) മുല്യനിര്‍ണയത്തില്‍ കെമിസ്ട്രി ( Chemistry ) ഉത്തരസൂചികയില്‍ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ( V Sivankutty ). ചില അധ്യാപകര്‍ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുാന്‍ ശ്രമിക്കുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

ക്യാമ്പ് ബഹിഷ്ക്കരിച്ചാൽ നടപടിയെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പ് തള്ളിക്കൊണ്ടാണ് ഇന്നും സംസ്ഥാനത്ത് കെമസ്ട്രിയുടെ വിവിധ ക്യാമ്പുകൾ അധ്യാപകർ ബഹിഷ്ക്കരിച്ചത്. തിരുവനന്തപുരം ഉൾപ്പടെ പല ജില്ലകളിലും ആരും ക്യാമ്പിലെത്തിയില്ല.

രണ്ടാവശ്യമുന്നയിച്ചാണ് ബഹിഷ്ക്കരണം. നിലവിലെ ഉത്തര സൂചികമാറ്റണമെന്നാണ് പ്രധാനപ്പെട്ട ആവശ്യം. തെറ്റായ ഉത്തര സൂചിക മറികടക്കാൻ സ്കീം ഫൈനലൈസേഷന്റെ ഭാഗമായി പുതിയ ഉത്തര സൂചിക തയ്യാറാക്കിയ 12 അധ്യാപകർക്കെതിരായ നടപടി പിൻവലിക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം.

കഴിഞ്ഞ രണ്ട് ദിവസമായി വിവിധ ജില്ലകളിലെ ക്യാമ്പുകൾ അധ്യാപകർ ബഹിഷ്‌കരിച്ചിരുന്നു. അധ്യാപകർ ക്യാമ്പിൽ എത്തിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയിട്ടുണ്ട്. എന്നാല്‍, മൂല്യനിര്‍ണയത്തില്‍ നിന്ന് വിട്ടുനിൽക്കുന്ന അധ്യാപകർക്കെതിരെ എന്ത് നടപടിയെന്ന് തീരുമാനമെടുത്തിട്ടില്ല.

ഇന്ന് മൂനിർണ്ണയ ക്യാമ്പ് അവസാനിക്കാനിരിക്കെ പ്രതിസന്ധി എങ്ങനെ തീർക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഒൻപത് ദിവസമായിരുന്നു കെമിസ്ട്രി മൂല്യനിർണയത്തിനായി നിശ്ചയിച്ചിരുന്നത്. അധ്യാപകരുടെ പ്രതിഷേധവും മൂല്യനിർണ്ണയവും നീണ്ടുപോവുന്നത്  പ്ലസ്ടുവിന്റെ ഫല പ്രഖ്യാപനത്തെയും ബാധിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News