Chief Justice: സര്‍ക്കാര്‍ സംവിധാനം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ കോടതിയില്‍ എത്തില്ല: ചീഫ് ജസ്റ്റിസ്

മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ജഡ്ജിമാരുടെയും സംയുക്തസമ്മേളനത്തില്‍ സര്‍ക്കാരുകളെ വിമര്‍ശിച്ചു ചീഫ് ജസ്റ്റിസ് എന്‍വി രമണ. സര്‍ക്കാര്‍ സംവിധാനം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ കോടതിയില്‍ എത്തില്ലെന്നും അന്യായമായ അറസ്റ്റും, പീഡനവും നിര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ്. (Court)കോടതി സംവിധാനം മെച്ചപ്പെടുത്തുമെന്നും കാലഹാരണപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കുമെന്നും പ്രധാനമന്ത്രിയും യോഗത്തില്‍ പറഞ്ഞു.

കടുത്ത ഭാഷയിലാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.സര്‍ക്കാര്‍ സംവിധാനം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ കോടതിയില്‍ എത്തില്ലെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കോടതി (order)ഉത്തരവുകള്‍ അനുസരിക്കാത്തത് കോടതികളുടെ ജോലിഭാരം കൂട്ടുന്നുവെന്നുമാണ് വിമര്‍ശിച്ചത്. ഭരണ നിര്‍വഹണം കൃത്യമായി നടന്നാല്‍ കോടതികള്‍ ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അന്യായ അറസ്റ്റും പീഡനവും നിര്‍ത്തിയാല്‍ കോടതി ഇടപെടല്‍ കുറയ്ക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ആവശ്യത്തിനു ജഡ്ജിമാരോ ജീവനക്കാരോ കോടതികളില്‍ ഇല്ല. 10 ലക്ഷം ആളുകള്‍ക്ക് 20ജഡ്ജിമാര്‍ മാത്രമമെന്നതാണ് കണക്കെന്നും ചീഫ് ജസ്റ്റിസ് എന്‍വി രമണ വ്യക്തമാക്കി. അതേ സമയം ജുഡീഷ്യറിയെ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോടതിയിലെ ഒഴിവുകള്‍ നികത്തും. കാലഹരണപ്പെട്ട നിയമങ്ങള്‍ ഒഴിവാക്കണം. സര്‍ക്കാരുകളോട് ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഡിജിറ്റലൈസേഷന്റെ കാലത്തു ഇ-കോടതി പദ്ധതി ആരംഭിച്ചെന്നു പറഞ്ഞ പ്രാധാനമന്ത്രി കോടതി വ്യവഹാരം പ്രദേശിക ഭാഷകളിലാക്കിയാല്‍ ജനങ്ങള്‍ക്ക് ജുഡീഷ്യറിയില്‍ ഉള്ള വിശ്വാസം വര്‍ധിക്കുമെന്നും നിര്‍ദേശം മുന്നോട്ട് വച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News