Sanjay Nishad:ഹിന്ദിയെ സ്‌നേഹിക്കാത്തവര്‍ക്ക് രാജ്യത്ത് ഇടമില്ല:ഉത്തര്‍പ്രദേശ് മന്ത്രി സഞ്ജയ് നിഷാദ്

ഹിന്ദിയെ സ്‌നേഹിക്കാത്തവര്‍ക്ക് രാജ്യത്ത് ഇടമില്ലെന്ന് ഉത്തര്‍പ്രദേശ് മന്ത്രി സഞ്ജയ് നിഷാദ്. ഹിന്ദി അറിയാത്തവരെ വിദേശികളായി കണക്കാക്കണമെന്ന് മന്ത്രിയുടെ ആഹ്വാനം. കര്‍ണാടക വിവാദത്തിന് പിന്നാലെയാണ് വീണ്ടും വിദ്വേഷ പരാമര്‍ശങ്ങള്‍.ഹിന്ദിയെ സ്‌നേഹിക്കാത്തവര്‍ വിദേശികളാണ്. ഹിന്ദി സംസാരിക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് ഇന്ത്യ വിട്ടു പോകാം. വേറെ എവിടെയെങ്കിലും പോയി ജീവിക്കാം. ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹമുള്ളവര്‍ ഹിന്ദിയെ സ്‌നേഹിക്കണം അല്ലാത്തവര്‍ വിദേശികളും വിദേശശക്തികളോട് ബന്ധമുള്ളവരോ ആണ്. യു.പി മന്ത്രി സഞ്ജ് നിഷാദിന്റേയാണ് ഈ വിദ്വേഷ പ്രസംഗം. സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്

അതസമയം ഹിന്ദിയെ ചൊല്ലി കന്നട നടന്‍ കിച്ചാ സുധീപും അജയ് ദേവ്ഗണും തമ്മിലുള്ള ഏറ്റുമുട്ടല്‍ കഴിഞ്ഞ ദിവസത്തെ വലിയ വിവാദമായിരുന്നു. ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കാനാകില്ലെന്നായിരുന്നു കിച്ച സുധീപിന്റെ പ്രസ്താവന. അതിനെതിരെ ബോളിവുഡ് നടന്‍ അജയ് ദേവ്ഗണ്‍ രംഗത്തുവന്നതോടെ അത് വലിയ ചര്‍ച്ചയായി. അതിന് പിന്നാലെയാണ് ഹിന്ദി വിവാദം ഉയര്‍ത്തി യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ പ്രമുഖ മന്ത്രിയായ സഞ്ജയ് നിഷാദിന്റെ വിദ്വേഷ പരാമര്‍ശം. ബിജെപി സഖ്യത്തിലുള്ള നിഷാദ് പാര്‍ടി നേതാവാണ് സഞ്ജയ് നിഷാദ്. ഭാഷാ വൈവിധ്യവും ബഹുസ്വരതയുമാണ് ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷത. ഇത്തരം പ്രസ്താവനങ്ങള്‍ അതിന് നേരെയുള്ള കടന്നാക്രമാണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News