ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങി ഒൻപത് വയസുകാരൻ മരിച്ചു

ഇടുക്കി ( Idukki ) നെടുങ്കണ്ടത്ത് ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങി ഒൻപത് വയസുകാരൻ മരിച്ചു. പാറത്തോട് സ്വദേശി സന്തോഷ് ആണ് മരിച്ചത്. രാവിലെ 6 മണിയോടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു.

പ്രാഥമിക ചികിൽസകൾ നൽകിയെങ്കിലും 10.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. ശ്വാസനാളത്തിൽ ഭക്ഷണം കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കല്ലുപാലം വിജയ മാതാസ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News