
കനത്ത ചൂടില്‍ വെന്തുരുകി (Palakkad district)പാലക്കാട് ജില്ല. രാജ്യത്തുതന്നെ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ ജില്ലകളിലൊന്നായി പാലക്കാട്. കഴിഞ്ഞ ദിവസങ്ങളില്‍ താപനില കുറഞ്ഞെങ്കിലും അന്തരീക്ഷ ആര്‍ദ്രത 60 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. 37 ഡിഗ്രി സെല്‍ഷ്യസാണ് പാലക്കാട്ടെ ഇന്നത്തെ താപനില. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണിത്. മുണ്ടൂര്‍ ഐആര്‍ ടി സിയില്‍ കഴിഞ്ഞ ദിവസം 41 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയാണ് പാലക്കാട്ടെ വില്ലന്‍. ഏപ്രിലില്‍ മൂന്നു ദിവസമൊഴികെ പാലക്കാട് 60 ഡിഗ്രിയ്ക്ക് മുകളിലായിരുന്നു അന്തരീക്ഷ ആര്‍ദ്രത.
ഏപ്രില്‍ 12 ന് 92 ഡിഗ്രി വരെയെത്തി. സംസ്ഥാന ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കീഴിലുള്ള കാലാവസ്ഥാ വ്യതിയാന പഠന കേന്ദം പാലക്കാടിനെ ഉയര്‍ന്ന താപനിലയുള്ള ജില്ലയായി കണ്ടെത്തിയിരുന്നു. മഴ കുറയുന്നതും ചൂട് കൂടുന്നതും പാലക്കാടന്‍ കാലാസ്ഥയിലുണ്ടാക്കുന്ന അസാധാരണ മാറ്റങ്ങള്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കുന്നുണ്ട്. മെയ് ആദ്യ വാരത്തില്‍ ചൂട് കുറഞ്ഞേക്കാമെങ്കില്‍ വീണ്ടും ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here