Heat Wave:കൊടും ചൂടില്‍ ഉത്തരേന്ത്യ…

(Heat Wave)കൊടും ചൂടില്‍ ഉത്തരേന്ത്യ വെന്തുരുകുകയാണ്. കൊടും ചൂട് ജനജീവിതത്തെ സാരമായി ബാധിച്ചു. ഇന്നലെ ഉത്തര്‍പ്രദേശിലെ ബണ്‍ഡയില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 47.4 ഡിഗ്രി രേഖപ്പെടുത്തി. ദില്ലിക്ക് പുറമെ പഞ്ചാബ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലും 46 ഡിഗ്രിക്ക് മുകളിലാണ് താപനില.
ദില്ലിയില്‍ കഴിഞ്ഞ ആറ് ആഴ്ച്ചയായി സാധാരണ താപനിലയെക്കാള്‍ നാല് ഡിഗ്രി കൂടൂതലാണ് രേഖപ്പെടുത്തുന്നത്. കൊടും ചുട് സാധാരണക്കാരായ തൊഴിലാളികളെ ഗുരുതരമായി ബാധിച്ചു.

മെയ് രണ്ട് വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്ര ഉഷ്ണ തരംഗ സാധ്യതയും പ്രവച്ചിച്ചിട്ടുണ്ട്. ചൂട് കണക്കിലെടുത്ത് അടുത്ത മാസം 14 മുതല്‍ പഞ്ചാബില്‍ സ്‌കൂളുകളില്‍ വേനല്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News