‘കയറുപിരി തൊഴിലാളിയായ അമ്മയ്ക്ക് ബെന്‍സ് സ്വന്തം’; ബെന്‍സ് എസ് ക്ലാസ് സ്വന്തമാക്കി ഷെഫ് സുരേഷ് പിള്ള

പാചകവൈദഗ്ധ്യം കൊണ്ട് ഉയരങ്ങള്‍ കീഴടക്കിയ ആളാണ് ഷെഫ് പിള്ള. ഇന്ത്യയിലും വിദേശത്തുമായി പല പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പുകളിലും ജോലി ചെയ്തിട്ടുള്ള സുരേഷ് പിള്ള. സോഷ്യല്‍ മീഡിയയില്‍ സജീവമായതോടെ വന്‍ ജനപിന്തുണയാണ് ഷെഫിനു ലഭിച്ചത്. വീഡിയോകളുടെ അവസാനമുള്ള സ്‌നേഹങ്ങള്‍ വാരി വിതറു…താങ്ക്യൂ സോ മച്ചിന് പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ട്.

ഒരുപാട് കഷ്ടപാടുകള്‍ തരണം ചെയ്താണ് ഷെഫ് ഇന്നത്തെ നിലയിലെത്തിയതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യമായി ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ചെറിയ ജോലികള്‍ ചെയ്താണ് ഷെഫ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. ഇന്ന് സ്വന്തമായി ബെംഗളൂരുവിലും കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലിലും ഷെഫ് പിള്ളയ്ക്ക് റെസ്റ്റോറന്റുകളുണ്ട്. ലോകത്ത് എണ്ണായിരത്തോളം ഹോട്ടലുകളുള്ള മാരിയറ്റ് ഗ്രൂപ്പ് ആദ്യമായാണ് ഒരു ഇന്ത്യന്‍ ഷെഫിന് റെസ്‌റ്റോറന്റ് തുടങ്ങാന്‍ ഇടം കൊടുക്കുന്നത്.

സ്വന്തമായി സൈക്കിള്‍ പോലും തനിക്ക് ഉണ്ടായിരുന്നില്ലെന്നും. വാഹനങ്ങളോട് ഭ്രമമില്ലാത്തതിനാല്‍ ഇതുവരെ വാഹനത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും എന്നാല്‍ ഇപ്പോളുള്ള ജോലി തിരക്കുകളും നിരന്തരമായ യാത്രകള്‍ക്കും സ്വന്തമായി വാഹനം ആവശ്യമായി വന്നുവെന്നാണ് ഷെഫ് പിള്ള സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്. മെഴ്‌സീഡിസ് ബെന്‍സിന്റെ എസ് ക്ലാസാണ് സുരേഷ് പിള്ള സ്വന്തമാക്കിയത്.

ആഡംബരത്തിലെ അവസാന വാക്കെന്നാണ് എസ് ക്ലാസ് അറിയപ്പെടുന്നത്. തനിക്ക് പാചകത്തിലുള്ള അറിവ് പകര്‍ന്ന് നല്‍കിയത് അമ്മയാണെന്ന് ഷെഫ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. പുതിയ വാഹനം സ്വന്തമാക്കിയപ്പോള്‍ കയറുപിരി തൊഴിലാളിയായ അമ്മയ്ക്ക് ബെന്‍സ് സ്വന്തം എന്നാണ് അമ്മയുടെ ഫോട്ടോ പങ്കു വച്ച് സുരേഷ് കുറിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News