BJP: ഡല്‍ഹിയിലെ മുഗള്‍ പേരുകള്‍ മാറ്റണം: ബിജെപി

ഡല്‍ഹിയിലെ(Delhi) 40 ഗ്രാമത്തിന്റെ മുഗള്‍പാരമ്പര്യമുള്ള പേര് മാറ്റണമെന്ന് ബിജെപി(BJP). പകരം 2020ലെ കിഴക്കന്‍ ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരുടെയും കലാകാരന്മാരുടെയും പേര് നല്‍കണമെന്നാണ് ആവശ്യം. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്(Arvind Kejriwal) കത്തുനല്‍കി. രണ്ടു ദിവസംമുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അദേഷ് ഗുപ്തയുടെ നേതൃത്വത്തില്‍ മൊഹമ്മദ്പുര്‍ ഗ്രാമത്തിന്റെ പേര് മാധവ്പുരമെന്നാക്കിയിരുന്നു.

ഇത് വിവാദമായതിനിടയിലാണ് കൂടുതല്‍ പ്രകോപനം. ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട അങ്കിത് ശര്‍മ, രത്തന്‍ലാല്‍, കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ക്യാപ്റ്റന്‍ വിക്രം ബത്ര, മഹര്‍ഷി വാല്മീകി, ഗായിക ലതാ മങ്കേഷ്‌കര്‍, ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ, അത്ലറ്റ് മില്‍ഖാ സിങ് എന്നിവരുടെ പേര് നല്‍കണമന്നാണ് ആവശ്യം.

കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തന്ത്രമാണിതെന്നാണ് വിലയിരുത്തല്‍. ശുപാര്‍ശയ്ക്ക് അനുമതി നല്‍കി ബിജെപിയെ വെട്ടിലാക്കാനാണ് ആം ആദ്മി ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News