യുവതയുടെ ശബ്ദമാകാന്‍ DYFI സംസ്ഥാന കമ്മിറ്റിയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ലയ മരിയ ജെയ്‌സണ്‍|Laya Maria Jaison

വിപ്ലവ യുവജന പ്രസ്ഥാനത്തിന്റെ സംസ്ഥാന കമ്മിറ്റിയിലേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ ലയ മരിയ ജെയ്‌സണ്‍. ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തെ പ്രതിനിധീകരിച്ച് ചങ്ങനാശ്ശേരി സ്വദേശിനി ലയ മരിയ ജെയ്‌സനെയാണ് പത്തനിംതിട്ടയില്‍ നടന്ന ഡിവൈഎഫ്‌ഐ 15-മത് സംസ്ഥാന സമ്മേളനം സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. നിലവില്‍ തിരുവനന്തപുരത്ത് സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ പ്രോജക്റ്റ് അസിസ്റ്റന്റാണ് 30കാരിയായ ലയ. തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശ്ശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു. ചങ്ങനാശ്ശേരി എസ്.ബി കോളജില്‍നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം പൂര്‍ത്തിയാക്കി.

2016ല്‍ തന്റെ സ്വത്വം വെളിപ്പെടുത്തിയ ശേഷമാണ് ലയ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2019ല്‍ പാര്‍ട്ടിയില്‍ അംഗത്വം എടുത്തു. ഇനിയും ലഭിക്കാത്ത അവകാശങ്ങള്‍ നേടിയെടുക്കാന്‍ തന്റെ അംഗത്വം കരുത്തുനല്‍കുമെന്ന് ലയ പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്റെ ശബ്ദമാകാനും അവര്‍ക്കുവേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും സഹായിക്കും. പാര്‍ട്ടിയില്‍ ഇതുവരെ തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടില്ലെന്നും തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്ത്വം ഏറെ അഭിമാനത്തോടെ നിര്‍വ്വഹിക്കുമെന്നും ലയ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here