DYFI സംസ്ഥാന സമ്മേളനം; പൊതുസമ്മേളനം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു

DYFI 15-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ആരംഭിച്ചു. പൊതുസമ്മേളനം സിപിഐഎം പി ബി അംഗം ബൃന്ദ കാരാട്ട്(Brinda Karat) ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ സജി ചെറിയാന്‍, പി എ മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്യും. നഗരത്തിലെ മൂന്ന്‌കേന്ദ്രങ്ങളില്‍നിന്ന് ചെറു റാലികള്‍ സമ്മേളന നഗരിയിലെത്തി.

അതേസമയം നാടിന്റെ നാനാവിധ പ്രശ്‌നങ്ങളില്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് ഡിവൈഎഫ്‌ഐ (DYFI) സംസ്ഥാന സമ്മേളന പ്രമേയങ്ങള്‍. നാടിന്റെ വളര്‍ച്ചയ്ക്കും, സമഗ്രവികസനത്തിനും കെ. റെയില്‍ അനിവാര്യമെന്നതുള്‍പ്പെടെ അഞ്ച് പ്രമേയങ്ങളാണ് ഇതുവരെ സമ്മേളനം ഐകകണ്ഡേന അംഗീകരിച്ചത്.

കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും വികസനം തടയാനുമുള്ള കെ. റെയില്‍ വിരുദ്ധ മുന്നണിയുടെ രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിയണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. യുവാക്കള്‍ക്ക് തൊഴിലിനൊപ്പം സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതി കുപ്രചരണങ്ങളെ മറികടന്ന് നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആസൂത്രിത പ്രചാരവേലകളുടെ മുനയൊടിക്കാന്‍ യുവാക്കള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ യുവതീ യുവാക്കള്‍ക്ക് അര്‍ഹതപ്പെട്ട തൊഴില്‍ പോലും നിഷേധിക്കപ്പെടുന്ന കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലയ്ക്കുന്ന സമീപനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്ന പ്രമേയമായിരുന്നു മറ്റൊന്ന്.
വലതുപക്ഷത്തിനെതിരായ യുവജന പ്രതിരോധം രൂപപ്പെടുത്തുകയെന്ന പ്രമേയവും സംസ്ഥാന സമ്മേളനം പാസാക്കി. കാലഘട്ടത്തിന്റെ അനിവാര്യതയായ വിഷയത്തില്‍ മുഴുവന്‍ ജനാധിപത്യ വാദികളും ഒരുമിച്ച് നില്‍ക്കണം.

ലിംഗ സമത്വത്തിലധിഷ്ഠിതമായ സാമൂഹിക മുന്നേറ്റം സാധ്യമാക്കുക എന്നതാണ് സമ്മേളനം മുന്നോട്ട് വെച്ച മറ്റൊരു പ്രധാന ആവശ്യം. സ്വതന്ത്ര ഇന്ത്യയുടെ 75 ആം വര്‍ഷത്തിലും സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികള്‍ക്ക് മാറ്റമില്ല. ലിംഗസമത്വം യാഥാര്‍ഥ്യമാക്കി വിവേചന രഹിതമായ നാളേക്കായി പ്രവര്‍ത്തിക്കാന്‍ കഴിയണം.
പുതിയ രൂപവും ഭാവവും കൈക്കൊണ്ട ലഹരിയുടെ വ്യാപനം സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് സമ്മേളനം വിലയിരുത്തി. ലഹരിയുടെ വ്യാപനവും വിപത്തും തടയാന്‍ സാമൂഹ്യ ജാഗ്രതയും നിയമപരിഷ്‌കരണവും അനിവാര്യമാണെന്ന പ്രമേയവും ഏകകണ്ഡമായി സമ്മേളനം അംഗീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News