ഒരു സംഘടനയും ഡിവൈഎഫ്‌ഐക്ക്(DYFI) പകരം വെയ്ക്കാനില്ലെന്ന് സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട്(Brinda Karat). ഒരു സംഘടനയും DYFIക്ക് പകരം വെക്കാനില്ല, കേരളം പ്രതിസന്ധി നേരിട്ടപ്പോള്‍ ഡിവൈഎഫ്‌ഐ സഹായഹസ്തവുമായി മുന്നില്‍ നിന്നുവെന്നും DYFI സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബൃന്ദ കാരാട്ട് പറഞ്ഞു.
മെയ്ക്ക് ഇന്‍ ഇന്ത്യയല്ല, സെയില്‍ ഇന്ത്യയാണ് രാജ്യത്ത് നടക്കുന്നത്. മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് രാജ്യവിരുദ്ധ നയമാണ്. ഇന്ത്യയുടെ തലസ്ഥാനത്ത് ബുള്‍ഡോസര്‍ രാജ് ആണ് നടക്കുന്നത്. മോദി ഭരണത്തിന്റെ അടയാളമായി ബുള്‍ഡോസര്‍ മാറുന്നു. ഭരണഘടന അവകാശങ്ങളുടെ നശീകരണത്തിന്റെ ചിഹ്നമായി ബുള്‍ഡോസര്‍ മാറിയിരിക്കുന്നു. മതപരമായ ചടങ്ങുകളെ ജനങ്ങളുടെ വിഭജനത്തിനായാണ് ഈ സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. രാമനവമി ആഘോഷങ്ങള്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുള്ള ആയുധമായി RSS മാറ്റിയെന്നും ബൃന്ദ കാരാട്ട് തുറന്നടിച്ചു.
ഡിവൈഎഫ്ഐ ( DYFI) 15-ാം സംസ്ഥാന സമ്മേളനം ഇന്ന് പത്തനംതിട്ടയിൽ ( Pathanamthitta) സമാപിക്കും. നഗരത്തിലെ മൂന്ന് കേന്ദ്രങ്ങളില്‍നിന്ന് ചെറു റാലികള്‍ സമ്മേളന നഗരിയിലെത്തി. പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും അഖിലേന്ത്യാ സമ്മേളന പ്രതിനിധികളെയും ശനിയാഴ്ച തെരഞ്ഞെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.