
2022 ഏപ്രില്‍ 28 ന് വൈദ്യുതി ബോര്‍ഡില്‍ (KSEB)നടന്ന ഹിതപരിശോധനയില്‍ 53 .42 ശതമാനം വോട്ടു നേടി കെ. എസ്.ഇ. ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു)(CITU) ഉജ്ജ്വല വിജയം നേടി. കാറ്റഗറി വാദവും വര്‍ഗ്ഗീയ വാദവും ഉയര്‍ത്തിയ സംഘടനകളെ തള്ളി കളഞ്ഞാണ് തൊഴിലാളികള്‍ കെ. എസ്. ഇ. ബി വര്‍ക്കേഴ്‌സ് അസോസിയേഷനെ 53.42 ശതമാനം വോട്ട് നല്‍കി സോള്‍ ബാര്‍ഗൈനിങ്ങ് ഏജന്‍സി പദവിയിലെത്തിച്ചത്. 2015 ലെ റഫറണ്ടത്തില്‍ 47. 51 ശതമാനം വോട്ടാണ് അസോസിയേഷന്‍ കരസ്ഥമാക്കിയത്. ഇതാണ് 53. 46 ശതമാനമായി ഉയര്‍ന്നത്. കഴിഞ്ഞ റഫറണ്ടത്തില്‍ അംഗീകാരം നേടിയ വര്‍ക്കേഴ്‌സ് ഫെഡറേഷനും (എ.ഐ.ടി.യു.സി), യു.ഡി.ഇ.ഇ.എഫ്(ഐ.എന്‍.ടി.യുസി) എന്നിവക്ക് അംഗീകാരം നഷ്ടപ്പെട്ടു. ബി. എം. എസ്‌നെയും കാറ്റഗറി സഘടനകളെയും തൊഴിലാളികള്‍ തള്ളി കളഞ്ഞു.
കെ. എസ്. ഇ. ബി വര്‍ക്കേഴ്‌സ് അസോസിയേഷനെ വിജയിപ്പിച്ച മുഴുവന്‍ തൊഴിലാളികളെയും പ്രസിഡന്റ് എളമരം കരീം എം.പിയും ജനറല്‍ സെക്രട്ടറി എസ്. ഹരിലാലും അഭിവാദ്യം ചെയ്തു . കെ. എസ്. ഇ. ബി യെ പൊതുമേഖലയില്‍ സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് ഫലം കരുത്തേകുമെന്ന് എളമരം കരീം (Elamaram Kareem)എം.പി. പറഞ്ഞു.
ആകെ പോള്‍ ചെയ്ത വോട്ടുകള്‍
25523
1. കേരള സ്റ്റേറ്റ് ഇക്ട്രിസിറ്റി വര്‍ക്കേഴ്‌സ് യൂണിയന്‍ 1432. _ 5.61 %
2. കെ. എസ്. ഇ. ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി. ഐ. ടി. യു )
13634- 53.42%
3. കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ. ഐ. ടി. യു. സി )
3810- 14.93 %
4. കേരള വൈദ്യുതി മസ്ര്‍ദൂര്‍ സംഘ് (ബി. എം. എസ് ) 2096. – 8.21%
5. യുണൈറ്റഡ് ഡെമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട് 3796. – 14.87 %
6. കേരള ഇലക്ട്രിസിറ്റി എക്‌സിക്യൂട്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ 630. _ 2.47%
7. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ 15. – 0.06%
Nota – .42%
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here