
പ്രൗഢഗംഭീരമായ ചങ്ങുകളോടെ പ്രഥമ കേരള ഒളിമ്പിക്സിന്(Kerala Olympics) തുടക്കം. കായിക മന്ത്രി വി അബ്ദുറഹിമാന്‍(V Abdurahiman) മേള ഉദ്ഘാടനം ചെയ്തു. മേരി കോമിന്(Mary Com) ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നല്‍കി കേരള ഒളിമ്പിക് അസോസിയേഷന്‍(Kerala Olympic Association) ആദരിച്ചു. നാളെ മുതല്‍ മത്സരങ്ങള്‍ തുടങ്ങും.
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്ന് ആയിരത്തിലെറെ കായിക പ്രതിഭകള്‍ അണി നിരന്ന മാര്‍ച്ച് പാസ്റ്റോടെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങി. മേരി കോം, പി ആര്‍ ശ്രീജേഷ്, രവി ദഹിയ, ബജ്രങ് പൂനിയ എന്നിവരെ തുറന്ന ജീപ്പില്‍ ഉദ്ഘാടന വേദിയിലേക്ക് വരവേറ്റു. വഴി നീളെ ആരാധകരുടെ ഊഷ്മളമായ വരവേല്‍പ്പോടെ ആയിരുന്നു ഒളിമ്പ്യന്മാരെ കായിക കേരളം സ്വീകരിച്ചത്. മേരി കോമിനെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചു. 5 ലക്ഷം രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. മറ്റ് മൂന്ന് പേര്‍ക്കും ഒളിമ്പിക് അസോസിയേഷന്‍ ക്യാഷ് അവാര്‍ഡും ഫലകവും സമ്മാനിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ആയിരുന്ന ഉദ്ഘാടന ചടങ്ങുകള്‍. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍(K N Balagopal), ജി ആര്‍ അനില്‍(G R Anil), ആന്റണി രാജു(Antony Raju) , വി ശിവന്‍കുട്ടി(V Sivankutty), ചീഫ് സെക്രട്ടറി വി പി ജോയ്(V P Joy) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നാളെ തുടങ്ങുന്ന ഗെയിംസില്‍ 24 ഇനങ്ങളിലായി ഏഴായിരത്തോളം കായിക താരങ്ങള്‍ പങ്കെടുക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here