സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു

സംസ്ഥാനത്ത്(Kerala) ഭാഗികമായി നടപ്പാക്കിയ ലോഡ് നിയന്ത്രണം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചതായി കെഎസ്ഇബി. ഇന്നലെ ലോഡ് നിയന്ത്രണം ഉണ്ടായിരുന്നില്ല. ഇന്നും ലോഡ് നിയന്ത്രണം ഉണ്ടായിരിക്കുന്നതല്ല. 28 ന് മാത്രമാണ് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം നിയന്ത്രണം സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളതെന്നും കെഎസ്ഇബി(KSEB) അറിയിച്ചു.

അരുണാചല്‍ പ്രദേശ് പവര്‍ ട്രേഡിങ് കോര്‍പ്പറേഷന്‍ ബാങ്കിംഗ് ഓഫര്‍ മുഖേന ഓഫര്‍ ചെയ്തിട്ടുള്ള 550 മെഗാവാട്ട് കരാര്‍ മുന്‍പുള്ളതിലും താഴ്ന്ന നിരക്കില്‍ (100.05) സ്വീകരിക്കാനും വൈദ്യുതി 3-5-2022 മുതല്‍ ലഭ്യമാക്കി തുടങ്ങാനും കെഎസ്ഇബിഎല്‍ തീരുമാനിച്ചു. ഇതിനു പുറമേ, പവര്‍ എക്‌സ്‌ചേഞ്ച് ഇന്‍ഡ്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാര്‍ ചെയ്യുവാന്‍ ലോഡ് ഡിസ്പാച്ച് സെന്ററിനെ ചുമതലപ്പെടുത്തുകയും കൂടി ചെയ്തതോടെയാണ് താല്‍ക്കാലികമായി വൈദ്യുതിയുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് ഏതാണ്ട് പൂര്‍ണ്ണമായും മറികടന്നത്. എന്നിരിക്കിലും ഊര്‍ജ്ജ ഉപഭോഗം കൂടിയ വൈദ്യുതി ഉപകരണങ്ങള്‍ വൈകീട്ട് 6 മുതല്‍ 11 വരെ പരമാവധി ഒഴിവാക്കാണമെന്നും കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News