
കായികശേഷിയുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കുകയാണ് മേളയുടെ ലക്ഷ്യമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍(V Abdurahiman) പറഞ്ഞു. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ കേരള ഒളിമ്പിക് അസോസിയേഷന്റെ ആദ്യ കേരള ഗെയിംസ്(Kerala Games) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും പ്രൈമറി തലം മുതല്‍ കായിക ഇനം ഉള്‍പ്പെടുത്തും. വീടുകളില്‍ കായിക സംസ്‌കാരം വളര്‍ത്തണം. എല്ലാ പഞ്ചായത്തിലും സ്പോര്‍ട്സ് കൗണ്‍സില്‍(Sports Council) ആരംഭിക്കുകയാണ്. കൂടുതല്‍ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിനും തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരള ഒളിമ്പിക് അസോസിയേഷന്റെ(Kerala Olympic Association) ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിനര്‍ഹയായ ബോക്‌സര്‍ മേരി കോമിന്(Mary Com) ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍(K N Balagopal) അവാര്‍ഡും പ്രശസ്തി പത്രവും സമ്മാനിച്ചു. 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ മെഡല്‍ ജേതാക്കളായ മലയാളികളുടെ അഭിമാനം പി.ആര്‍ ശ്രീജേഷ്, ബജ്രംഗ് പൂനിയ, രവികുമാര്‍ ദാഹിയ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു. ചടങ്ങിന് മുന്നോടിയായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നിന്ന് റാലി നടന്നു. ഗെയിംസ് ദീപശിഖയും പതാകയുമേന്തിയ അത്ലറ്റുകള്‍ അണിനിരന്നു. ഒളിമ്പിക് അസോസിയേഷന്റെ മാധ്യമ അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. മത്സരങ്ങള്‍ മേയ് ഒന്നിന് ആരംഭിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here