സ്പാനിഷ് ലീഗ് ഫുട്‌ബോള്‍(Spanish Football League) കിരീടം റയല്‍ മാഡ്രിഡിന്(Real Madrid) . എസ്പാന്യോളിനെ തകര്‍ത്ത റയല്‍ 4 മത്സരം ബാക്കി നില്‍ക്കെയാണ് കിരീടം തിരിച്ചു പിടിച്ചത്. റയലിന്റെ 35 ആമത് സ്പാനിഷ് ലീഗ് കിരീടമാണിത്. സാന്റിയാഗോ ബെര്‍ണാബ്യുവിലെ ആരാധകര്‍ക്ക് ഗോള്‍ വിരുന്ന് ഒരുക്കിയായിരുന്നു ഗലാറ്റിക്കോസിന്റെ എസ്പാന്യോള്‍ വിജയം. ഇരട്ട ഗോളുകളുമായി റോഡ്രിഗോ യും ഓരോ ഗോള്‍ വീതം നേടി അസെന്‍സിയോ, ബെന്‍സേമ എന്നിവരും കളം നിറഞ്ഞാടിയപ്പോള്‍ നാല് മത്സരം ബാക്കി നില്‍ക്കെ വെള്ളക്കുപ്പായക്കാര്‍ അഭിമാന കിരീടം ഉറപ്പിച്ചു.
രണ്ടാമതുള്ള സെവിയ്യയേക്കാള്‍ 17 പോയിന്റിന്റെ മേല്‍ക്കൈയാണ് റയലിനുള്ളത്. 33 മത്സരങ്ങളില്‍ നിന്നും 63 പോയിന്റുമായി ബാഴ്‌സലോണ മൂന്നാം സ്ഥാനത്താണ്. നടപ്പ് സീസണ്‍ ലാലീഗയില്‍ കാര്‍ലോ ആന്‍സെലോട്ടിയെന്ന പരിശീലകന്കീഴില്‍ സ്വപ്ന തുല്യമായ പടയോട്ടമാണ് റയല്‍ മാഡ്രിഡ് നടത്തിയത്. കരിം ബെന്‍സേമയെന്ന ഗോളടിയന്ത്രമായിരുന്നു റയലിന്റെ വജ്രായുധം.
26 ഗോളുകളുമായി സീസണിലെ ഗോള്‍ വേട്ടയില്‍ ബഹുദൂരം മുന്നിലാണ് ഈ ഫ്രഞ്ച് സ്‌ട്രൈക്കര്‍. ബെര്‍ണാബ്യൂ ക്ലബ്ബിന്റെ ഒത്തിണക്കമാര്‍ന്ന പ്രകടനങ്ങള്‍ എതിര്‍ ടീമുകളെ പല കുറി നിഷ്പ്രഭമാക്കി. ക്രൂസും മോഡ്രിച്ചും വിനീഷ്യസും കമവിംഗയും അലാബയുമെല്ലാം തകര്‍പ്പന്‍ കളി കെട്ടഴിച്ചപ്പോള്‍ നടപ്പ് സീസണ്‍ റയലിന് പ്രതാപകാലത്തേക്കുള്ള തിരിച്ചു വരവിന്റേതായി. ഗോള്‍ കീപ്പര്‍ തിബോട്ട് കൂര്‍ട്ടോയിസിന്റെ മാസ്മരിക സേവുകളും മാഡ്രിഡ് ക്ലബ്ബിനെ അജയ്യരാക്കി. കഴിഞ്ഞസീസണില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് പിന്നില്‍ രണ്ടാമതായി ഫിനിഷ് ചെയ്ത റയലിന് നടപ്പ് സീസണിലെ കിരീട നേട്ടം റയലിന് മധുര പ്രതികാരമാണ്. ആന്‍സലോട്ടിക്ക് കീഴില്‍ റയല്‍ പ്രതാപകാലത്തേക്ക് വീരോചിതമായി തിരിച്ചു വരികയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here