Beypore: ബേപ്പൂരില്‍ നിന്നും പോയ ഉരു കടലില്‍ മുങ്ങി

ബേപ്പൂരില്‍ നിന്നും ആന്ത്രോത്തിലേക്ക് പോയ ഉരു കടലില്‍ മുങ്ങി. ഇന്നലെ രാത്രിയാണ് സംഭവം. ഉരുവിലുണ്ടായിരുന്ന ആറ് തൊഴിലാളികളെയും കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. പ്രതികൂല കാലവസ്ഥയാണ് അപകടത്തിന് കാരണമെന്ന് ക്യാപ്റ്റന്‍ ലത്തീഫ് പറഞ്ഞു.
ശനി രാത്രി 11 മണിയോടെയായിരുന്നു ബേപ്പൂരില്‍നിന്ന് ആന്ത്രോത്ത് ദ്വീപിലേക്കു പുറപ്പെട്ട മലബാര്‍ ലൈറ്റ് എന്ന ഉരു അപകടത്തില്‍പ്പെട്ടത്.

30 നോട്ടിക്കല്‍ മൈല്‍ അകലെ എത്തിയപ്പോഴാണ് എന്‍ജിന്‍ മുറിയില്‍ വെള്ളം കയറുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ ബേപ്പൂര്‍ തീരത്തേക്ക് തിരിച്ചെങ്കിലും 10 നോട്ടിക്കല്‍ മൈല്‍ അകലെ വച്ച് ഉരു മുങ്ങുകയായിരുന്നു.

അപകട വിവരം കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചതോടെയാണ് കൃത്യസമയത്ത് രക്ഷാപ്രവര്‍ത്തനം സാധ്യമായത്. ഉരുവിലുണ്ടായിരുന്ന ആറ് തൊഴിലാളികളെയും പരിക്കുകളൊന്നുമില്ലാതെ കരയ്‌ക്കെത്തിക്കാന്‍ കോസ്റ്റ് ഗാര്‍ഡിന് സാധിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശി അബ്ദുല്‍ റസാഖിന്റെ ഉടമസ്ഥതതയിലുള്ളതാണ് ഉരു.

സിമന്റ്, ഹോളോ ബ്രിക്‌സ് തുടങ്ങിയ കെട്ടിട നിര്‍മാണ വസ്തുക്കളും, ഭക്ഷ്യവസ്തുക്കളും, ഫര്‍ണിച്ചറും ഉള്‍പ്പെടെ 300 ടണ്‍ ചരക്കാണ് ഉരുവിലുണ്ടായിരുന്നത്. ഇതിനു പുറമേ 14 പശുക്കളും ഉരുവില്‍ ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News