Summer Rain: വേനല്‍ മഴയില്‍ കോഴിക്കോട് താമരശ്ശേരി മേഖലയില്‍ വ്യാപക നാശ നഷ്ടം

വേനല്‍ മഴയില്‍ കോഴിക്കോട് താമരശ്ശേരി മേഖലയില്‍ വ്യാപക നാശ നഷ്ടം. ശക്തമായ മഴയിലും കാറ്റിലും പ്രദേശത്ത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മരങ്ങള്‍ കടപുഴകി വീണ് നിരവധി ഇലക്ട്രിക് പോസ്റ്റുകളും നിലംപൊത്തി.

വെള്ളിയാഴ്ച രാത്രിയുണ്ടായ കാറ്റും മഴയും താമരശ്ശേരി മേഖലയില്‍ വ്യാപക നാശനഷ്ടമാണ് വിതച്ചത്. ഇടിമിന്നലില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. മരങ്ങള്‍ വീണ് നിരവധി വൈദ്യുതി തൂണികളും തകര്‍ന്നു. കട്ടിപ്പാറ പഞ്ചായത്തിലെ ചോയോട് കുന്നംപള്ളി സുലൈഖയുടെ വീട് ഇടിമിന്നലില്‍ ഭാഗികമായി തകര്‍ന്നു. വീട്ടുകാര്‍ വീടിന്റെ മുന്‍ഭാഗത്തായിരുന്നതില്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടുകയായിരുന്നു.

താമരശ്ശേരി പരപ്പന്‍പോയില്‍ വാടിക്കലില്‍ തെങ്ങ് വീണ് വീടിന് കേടുപാടുകള്‍ സംങവിച്ചു. കരിമ്പാരതൊടുകയില്‍ ഗഫൂറിന്റെ വീടിനു മുകളിലേക്കാണ് തെങ്ങ് വീണത്. വീടിന്റെ കോണ്‍ക്രീറ്റിന്റെ ഒരു ഭാഗം തകര്‍ന്നു. വീടിനോട് ചേര്‍ന്നുള്ള ചുറ്റു മതിലിലും തകര്‍ന്നു. താമരശ്ശേരി മേഖലയില്‍ മരങ്ങള്‍ കടപുഴകി വീണ് നിരവധി ഇലക്ട്രിക് പോസ്റ്റുകളും നിലംപൊത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News