Santhosh Trophy: സ്വന്തം നാട്ടില്‍ കപ്പ് ഉയര്‍ത്താന്‍ കേരളത്തിന്റെ ചുണക്കുട്ടികള്‍

സന്തോഷ് ട്രോഫിയില്‍ ഏഴാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന കേരളത്തിന്റെ അഭിമാന താരങ്ങള്‍ ഇവരാണ്.
ക്യാപ്ടന്‍
ജിജോ ജോസഫ് (30) – അറ്റാക്കിംഗ് മിഡ് ഫീല്‍ഡര്‍. (ജഴ്‌സി നമ്പര്‍ – 7 )
പ്രായത്തിലും അനുഭവ സമ്പത്തിലും ഏറ്റവും സീനിയറായ ജിജോ ജോസഫ് എന്ന ടുട്ടുവിന്റെ ഏഴാം സന്തോഷ് ട്രോഫിയാണിത്. 2018 ല്‍ കൊല്‍ക്കത്തയില്‍ കപ്പ് ഉയര്‍ത്തിയ കേരള ടീമംഗമാണ്. ടൂര്‍ണമെന്റില്‍ രാജസ്ഥാനെതിരായ ഹാട്രിക്ക് ഉള്‍പ്പെടെ ഇതേ വരെ 5 ഗോളുകള്‍നേടി.കെ.എസ്.ഇ.ബി താരമായ ജിജോ തൃശൂര്‍ സ്വദേശിയാണ്.
പേര് : വയസ് : ജഴ്‌സി നമ്പര്‍ ക്രമത്തില്‍ .

ഗോള്‍കീപ്പര്‍മാര്‍

വി.മിഥുന്‍ (28) : (ജഴ്‌സി നമ്പര്‍ – 23 )

ആറാം സന്തോഷ് ട്രോഫി കളിക്കുന്ന വി മിഥുന്റെ കൈക്കരുത്തിലാണ് 2018 ല്‍ ബംഗാളിനെ തോല്‍പ്പിച്ച് കേരളം കിരീടം ചൂടിയത്. കേരള യുണൈറ്റഡ് എഫ്.സി താരമായ മിഥുന്‍ കണ്ണൂര്‍ സ്വദേശിയാണ്.

എസ്. ഹജ്മല്‍ (26) : (ജഴ്‌സി നമ്പര്‍ – 25 )

പാലക്കാടുകാരനായ എസ് ഹജ്മല്‍ 2018 ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമംഗമാണ്.കെ.എസ്.ഇ.ബി താരമാണ് ടീമിലെ രണ്ടാം നമ്പര്‍ ഗോളി കൂടിയായ ഹജ്മല്‍.

പ്രതിരോധ നിര

സോയല്‍ ജോഷി (21) : (ജഴ്‌സി നമ്പര്‍ – 43 )

വിങ്ങുകളിലൂടെയുള്ള കിടിലന്‍ ക്രോസുകളില്‍ സോയല്‍ ജോഷിക്ക് ഏറെ മികവുണ്ട്. കെ.പി.എല്‍ ചാമ്പ്യന്മാരായ ഗോള്‍ഡന്‍ ത്രെഡ്‌സിന്റെ താരമായ സോയല്‍ കെ.പി.എല്ലില്‍ മിന്നും പ്രകടനമാണ് പുറത്തെടുത്തത്.എറണാകുളം ജില്ലക്കാരനാണ്.

അജയ് അലക്‌സ് (23) : (ജഴ്‌സി നമ്പര്‍ – 2 )

കെ പി എല്‍ ചാമ്പ്യന്മാരായ ഗോള്‍ഡന്‍ ത്രെഡ്‌സിന്റെ താരമാണ് അജയ് അലക്‌സ്. ടൂര്‍ണമെന്റില്‍ കേരള പ്രതിരോധ നിരയുടെ നട്ടെല്ലാണ് ഈ എറണാകുളത്തുകാരന്‍ .

ജി സഞ്ജു ( 25 ) : ( ജഴ്‌സി നമ്പര്‍ – 5 )

നേരത്തെ സന്തോഷ് ട്രോഫി കളിച്ച അനുഭവ സമ്പത്തുണ്ട് ഈ എറണാകുളം ജില്ലക്കാരന്. കേരള പൊലീസ് താരമായ ഈ സ്റ്റോപ്പര്‍ബാക്ക് സന്തോഷ് ട്രോഫിയില്‍ തകര്‍പ്പന്‍ ഫോമിലാണ്.

എ.പി മുഹമ്മദ് സഹീഫ് (19) (ജഴ്‌സി നമ്പര്‍ – 3)

കേരള ടീമിലെ ബേബിയാണ് 19 കാരന്‍ എ.പി മുഹമ്മദ് സഹീഫ് . പ്രായത്തെ വെല്ലുന്ന കളിമികവുള്ള സഹീഫ് പരിശീലകന്‍ ബിനോ ജോര്‍ജിന്റെ ഇഷ്ട ശിഷ്യനാണ്. പറപ്പൂര്‍ എഫ്.സിയുടെ താരമാണ് ഈ മലപ്പുറം ജില്ലക്കാരന്‍.

മധ്യനിര

അര്‍ജുന്‍ ജയരാജ് (26) : (ജഴ്‌സി നമ്പര്‍ – 15 )

സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ പ്ലേമേക്കറാണ് അര്‍ജുന്‍ ജയരാജെന്ന ഈ സെറ്റ് പീസ് സ്‌പെഷ്യലിസ്റ്റ്. മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരമായ അര്‍ജുന്‍ കേരള യുണൈറ്റഡ് എഫ് സി താരമാണ്. ഐ ലീഗില്‍ കളിച്ച അനുഭവ സമ്പത്തും താരത്തിനുണ്ട്.

എം. ഫസലു റഹ്മാന്‍ ( 27 ) : ( ജഴ്‌സി നമ്പര്‍ – 27 )

സാറ്റ് തിരൂര്‍ ക്ലബ്ബിന്റെ താരമായ ഫസലു റഹ്മാന്‍ മലപ്പുറം ജില്ലക്കാരനാണ്. കെ.പി.എല്ലില്‍ മിന്നും പ്രകടനമായിരുന്നു ഫസലു പുറത്തെടുത്തത്.

പി. അഖില്‍ ( 28 ) : ( ജഴ്‌സി നമ്പര്‍ – 6 )

മുമ്പ് സന്തോഷ് ട്രോഫി കളിച്ച അനുഭവ സമ്പത്തുണ്ട് ഈ എറണാകുളം ജില്ലക്കാരന് . മികച്ച പ്രകടനം പുറത്തെടുക്കുന്ന അഖില്‍ കേരള യുണൈറ്റഡ് എഫ്.സി താരമാണ്.

എന്‍ എസ് ഷിഗില്‍ (20) : ( ജഴ്‌സി നമ്പര്‍ -17)

ടൂര്‍ണമെന്റില്‍ കേരളത്തിന്റെ മിന്നും താരങ്ങളിലൊരാളാണ് ഷിഗില്‍. കന്നി സന്തോഷ് ട്രോഫി കളിക്കുന്ന ഷിഗില്‍ സെമിയില്‍ കര്‍ണാടകയ്‌ക്കെതിരെ ഗോള്‍ നേടിയിരുന്നു.ബെംഗളുരു എഫ്.സിയാണ്
മലപ്പുറം ജില്ലക്കാരനായ ഈ താരത്തിന്റെ ക്ലബ്ബ് .

നിജോ ഗില്‍ബെര്‍ട്ട് (23) : ( ജഴ്‌സി നമ്പര്‍ – 16 )

അപാരമായ പന്തടക്കവും ഡ്രിബ്ലിംഗ് സ്‌കില്ലുമാണ് നിജോയുടെ പ്രത്യേകത. ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഈ കേരള ബ്ലാസ്റ്റേഴ്‌സ് താരം പുറത്തെടുക്കുന്നത്. തിരുവനന്തപുരം സ്വദേശിയാണ് നിജോ ഗില്‍ബെര്‍ട്ട്.

കെ.മുഹമ്മദ് റാഷിദ് (28) : ( ജഴ്‌സി നമ്പര്‍ – 12)

ടൂര്‍ണമെന്റില്‍ കേരള മധ്യനിരയുടെ എന്‍ജിനാണ് കെ മുഹമ്മദ് റാഷിദ് . വയനാട് സ്വദേശിയായ റാഷിദ് ഗോകുലം എഫ്.സി താരമാണ്.

പി.എന്‍ നൌഫല്‍ (22) : ( ജഴ്‌സി നമ്പര്‍ – 29 )

കേരള ടീമിലെ പവര്‍ഫുള്‍ പകരക്കാരിലൊരാളാണ് പി.എന്‍ നൌഫല്‍. ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ നേടിയ താരം പാസിംഗിലും അസിസ്റ്റുകളിലും മുന്നിലാണ്. ബാസ്‌കോ ഒതുക്കുങ്ങല്‍ ക്ലബ്ബിന്റെ കളിക്കാരനാണ് കോഴിക്കോട് ജില്ലയില്‍ നിന്നുള്ള നൌഫല്‍.

സല്‍മാന്‍ കള്ളിയത്ത് (26) : ( ജഴ്‌സി നമ്പര്‍ – 9 )

ഐ ലീഗ് അനുഭവ സമ്പത്തുള്ള സല്‍മാന്‍ ടൂര്‍ണമെന്റില്‍ കേരള മധ്യനിരയുടെ കരുത്താണ്. കേരള യുണൈറ്റഡ് എഫ്.സിയുടെ പ്രധാന താരമാണ് ഈ മലപ്പുറം ജില്ലക്കാരന്‍.

മുന്നേറ്റ നിര

എം വിഘ്‌നേഷ് (25) : ( ജഴ്‌സി നമ്പര്‍ – 41 )

കേരള ടീമിലെ ഇതര സംസ്ഥാന താരമാണ് തമിഴ്‌നാട്ടുകാരനായ എം വിഘ്‌നേഷ്. കെ.പി.എല്ലിലെ ടോപ് സ്‌കോററായ വിഘ്‌നേഷ് കെ എസ് ഇ ബി താരമാണ്.

ടി.കെ ജെസിന്‍ ( 22 ) : ( ജഴ്‌സി നമ്പര്‍ – 10 )

കര്‍ണാടകയ്‌ക്കെതിരായ സെമിയില്‍ പകരക്കാരനായെത്തി കേരളത്തിനായി 5 ഗോള്‍ നേടിയ ടി.കെ ജെസിന്‍ ടൂര്‍ണമെന്റില്‍ 6 ഗോളുകളുമായി മുന്നിലാണ്. കേരള യുണൈറ്റഡ് എഫ്.സി താരമാണ് ഈ മലപ്പുറത്തുകാരന്‍.

മുഹമ്മദ് സഫ്‌നാദ് (20) : ( ജഴ്‌സി നമ്പര്‍ – 11 )

മികച്ച പന്തടക്കവും അപാര വേഗതയുമുള്ള മുഹമ്മദ് സഫ്‌നാദ് കേരള യുണൈറ്റഡ് എഫ് സി താരമാണ്. വയനാട് ജില്ലക്കാരനാണ് സഫ്‌നാദ് .

ബിനോ ജോര്‍ജ് (മുഖ്യ പരിശീലകന്‍)

ടി.ജി പുരുഷോത്തമന്‍ (സഹ പരിശീലകന്‍)

മുഹമ്മദ് സലിം (മാനേജര്‍ )

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News