ADVERTISEMENT
ഒരു ഇടവേളക്ക് ശേഷം ജഗതിശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയിലേക്ക്. സിബിഐ 5 ദി ബ്രെയ്‌നില്‍ സേതുരാമയ്യര്‍ക്കൊപ്പം വിക്രമും ഉണ്ട്.. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം സിബിഐ 5 ദി ബ്രെയ്‌നില്‍ ജഗതി ശ്രീകുമാറും പ്രത്യക്ഷപ്പെട്ടതോടെ റിലീസിനായി കാത്തിരിക്കുകയായിരുന്നു സിനിമാ ലോകം.
മലയാള സിനിമകളിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ സീരീസായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമാണ് സിബിഐ 5 ദി ബ്രെയ്ന്‍. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്.
നാല് ഭാഗങ്ങളിലും സേതുരാമ അയ്യരുടെ സന്തതസഹചാരികളില്‍ ഒരാളായ വിക്രം എന്ന കഥാപാത്രമായെത്തിയത് ജഗതിശ്രീകുമാറായിരുന്നു. ജഗതി എന്ന നടന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നു കൂടിയാണ് CBI സീരീസുകളിലെ വിക്രം.
സിബിഐ അഞ്ചാം ഭാഗം എത്തുന്നുവെന്ന പ്രഖ്യാപനം മുതല്‍ ആരാധകര്‍ ചോദിച്ച ഒരു കാര്യമായിരുന്നു ജഗതിയും ചിത്രത്തില്‍ ഉണ്ടാകുമോ എന്നത്. വാഹനാപകടത്തിനെതുടര്‍ന്ന് അഭിനയ രംഗത്തുനിന്നും വിട്ടു നിന്ന ജഗതിയുടെ തിരിച്ചുവരവില്‍ സന്തോഷം പ്രകടിപ്പിക്കുകയാണ് ആരാധകര്‍.
‘ജഗതി ശ്രീകുമാര്‍ സിബിഐ ടീമില്‍ ചേരുന്നു. എന്റെ വിക്രമിനെ സ്വാഗതം ചെയ്തതില്‍ സന്തോഷം’, എന്ന കെ.മധുവിന്റെ വാക്കുകളിലൂടെ ജഗതി ശ്രീകുമാര്‍ ആരാധകര്‍ക്ക് ലഭിച്ചത് പുതിയ പ്രതീഷയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.