Vijay Babu: വിജയ് ബാബുവിന് എതിരായ നടപടി; അമ്മ എക്സിക്യൂട്ടീവ് യോഗം ഇന്ന്

താരസംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗം ഇന്ന് ചേരും. പീഡന കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരായ നടപടി സ്വീകരിക്കുന്നതില്‍ ഇന്ന് ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും. വിജയ് ബാബുവിന് എതിരെ നടപടി വേണമെന്നാണ് സംഘടനയിലെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ ശുപാര്‍.

ഇന്ന് വൈകുന്നേരത്തോടെയാണ് അമ്മ യോഗം ചേരുന്നത്. വിജയ് ബാബുവിന്റെ വിശദീകരണം സംഘടന തേടിയിരുന്നു. വിജയ് ബാബുവിന്റെ വിശദീകരണം അംഗങ്ങളെ അറിയിച്ചതിന് ശേഷമാവും നടപടി ചര്‍ച്ച ചെയ്യുക. ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി സ്വമേധയാ അന്വേഷണം നടത്തിയിരുന്നു.

വിജയ് ബാബുവിനെ എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യമാണ് ഐസിസി മുന്‍പോട്ട് വെച്ചിരിക്കുന്നത്. ശ്വേതാ മേനോനാണ് ഐസിസിയുടെ ചെയര്‍ പേഴ്‌സണ്‍. എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എന്ന നിലവിലെ സ്ഥാനത്തു നിന്ന് വിജയ് ബാബുവിനെ തരംതാഴ്ത്താനാണ് സാധ്യത. മോഹന്‍ലാലിന്റെ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചാണ് വിജയ് ബാബു എക്‌സിക്യൂട്ടീവ് അംഗം ആയത്. ഗോവയിലുള്ള അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ യോഗത്തില്‍ നേരിട്ട് പങ്കെടുത്തേക്കില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here