Taxi: ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ ഇന്നുമുതല്‍ വര്‍ദ്ധിക്കും

സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ ഇന്നുമുതല്‍ നിലവില്‍വരും. ബസ് ചാര്‍ജ് മിനിമം 10 രൂപയും ഓട്ടോറിക്ഷയ്ക്ക് 30 രൂപയുമാണ് ഇന്നുമുതല്‍ നല്‍കേണ്ടത്. ഓര്‍ഡിനറി ബസ് നിരക്കിന് ആനുപാതികമായി കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകളുടെ നിരക്കും ഉയരും. ഓര്‍ഡിനറി ബസിലെ മിനിമം നിരക്ക് 2 രൂപ വര്‍ധിപ്പിച്ചെങ്കിലും ജനറം നോണ്‍ എ സി, സിറ്റി ഷട്ടില്‍ , സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസുകളുടെ മിനിമം നിരക്ക് കുറച്ച് ഓര്‍ഡിനറി നിരക്കിന് തുല്യമാക്കി.

ഓര്‍ഡിനറി ബസുകളില്‍ മിനിമം നിരക്കില്‍ രണ്ടര കിലോമീറ്റര്‍ സഞ്ചരിക്കാം. അതിനു മുകളില്‍ ഓരോ കിലോമീറ്ററിനും ഒരു രുപ ഈടാക്കും. ഫാസ്റ്റില്‍ കുറഞ്ഞനിരക്കില്‍ അഞ്ചുകിലോമീറ്റര്‍ സഞ്ചരിക്കാം. സൂപ്പര്‍ഫാസ്റ്റുകളുടേത് 10 കിലോമീറ്ററാണ്. എക്‌സ്പ്രസ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്സ്, സെമീ സ്ലീപ്പര്‍, സിംഗിള്‍ ആക്സില്‍ സര്‍വീസുകള്‍, മള്‍ട്ടി ആക്സില്‍ സര്‍വീസുകള്‍, ലോ ഫ്‌ളോര്‍ എ.സി. എന്നിവയുടെ കുറഞ്ഞനിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. വിദ്യാര്‍ഥികളുടെ നിരക്കില്‍ മാറ്റമില്ല. പഴയനിരക്ക് തുടരും.

ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്ററിന് 25 രൂപയില്‍നിന്നാണ് 30 രൂപയായി ഉയര്‍ത്തിയത്. മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കിലോമീറ്ററിനും 15 രൂപ നിരക്കില്‍ ഈടാക്കും. ടാക്സി മിനിമം ചാര്‍ജ് 200 രൂപയാക്കി പുതുക്കി നിശ്ചയിച്ചു. മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കിലോമീറ്ററിനും 18 രൂപ നിരക്കില്‍ ഈടാക്കാവുന്നതാണ്. ഡ്രൈവര്‍ ഉള്‍പ്പെടെ 7 യാത്രക്കാര്‍ക്കു വരെ സഞ്ചരിക്കാവുന്ന, 1500 സി സി ക്കു മുകളിലുള്ള മോട്ടോര്‍ ക്യാബുകള്‍ക്ക് മിനിമം ചാര്‍ജ്ജ് 225 രൂപ (5 കിലോമീറ്റര്‍ വരെ). മിനിമം ചാര്‍ജ്ജിനു മുകളില്‍ ഓരോ കിലോമീറ്ററിനും 20 രൂപ നിരക്കില്‍ ഈടാക്കാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News