Nithish Kumar: ബിജെപിയുടെ ഉച്ചഭാഷിണി രാഷ്ട്രീയവും വിവാദത്തില്‍

ബുള്‍ഡോസര്‍ രാജിന് പിന്നാലെ ബിജെപിയുടെ ഉച്ചഭാഷിണി രാഷ്ട്രീയം വിവാദത്തില്‍. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി വിവാദം അസംബന്ധമാണെന്നു ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.യുപിക്ക് പിന്നാലെ ബിഹാറിലും ഉച്ചഭാഷിണി നീക്കം ചെയ്യണമെന്ന ആവശ്യം ബിജെപി ശക്തമാക്കിയതോടെയാണ് നിതീഷിന്റെ പ്രതികരണം

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ബുള്‌ഡോസര്‍ രാജിന് പിന്നാലെയാണ് ബിജെപിയുടെ ഉച്ചഭാഷിണി രാഷ്ട്രീയം. യുപിയില്‍ ഇതുവരെ നാല്‍പ്പത്തി അയ്യായിരത്തിലധികം ഉച്ചഭാഷിണികളാണ് നീക്കം ചെയ്തത്. യുപിക്ക് പിന്നാലെയാണ് കൂടുതല്‍ സംസ്ഥാനങ്ങളിലും ഉച്ചഭാഷിണി നിരോധിക്കണമെന്ന ആവശ്യം ബിജെപി ശക്തമാക്കുന്നത്.

ബിഹാറിലും ഉച്ചഭാഷിണി നിരോധിക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതോടെയാണ് നിതീഷ് കുമാര്‍ ഉച്ചഭാഷിണി രാഷ്ട്രീയതിനെതിരെ രംഗത്തു വന്നത്. യുപിയില്‍ ആരാധനാലയങ്ങളിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്തതു ബിഹാറിലും ചലനമുണ്ടാക്കുമെന്നാണ് ബിജെപി മന്ത്രി ജനക് റാം പ്രതികരിച്ചത്.

ഉച്ചഭാഷിണി നീക്കം ചെയ്യണമെന്ന ബിജെപി ആവശ്യം അനവശ്യമെന്നും ഉച്ചഭാഷിണി വിവാദം പോലുള്ള ഉപയോഗമില്ലാത്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്നു നിതീഷ് പറഞ്ഞു. ചിലര്‍ക്ക് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്ന രീതിയുണ്ടെന്നും നിതീഷ് കുമാര്‍ പ്രതികരിച്ചു…കഴിഞ്ഞ ദിവസം ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ നിന്നും നിതീഷ് കുമാര്‍ വിട്ടുനിന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News