പിസി ജോര്‍ജിന്റേത് സമൂഹത്തിനെതിരെയുള്ള യുദ്ധ പ്രഖ്യാപനം: പി കെ കുഞ്ഞാലിക്കുട്ടി

പിസി ജോര്‍ജിന്റേത് സമൂഹത്തിനെതിരെയുള്ള യുദ്ധ പ്രഖ്യാപനമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിന്റെ മനസമാധാനം തകര്‍ക്കാനുള്ള ശ്രമം. വിദ്വേഷ പ്രസംഗത്തിലൂടെ മുതലെടുപ്പിന് ശ്രമിക്കുന്നു. പിസി ജോര്‍ജ് തന്നെ ന്യൂനപക്ഷ വര്‍ഗീയതയും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ആര്‍ക്ക് വേണമെങ്കിലും അങ്ങോട്ടും , ഇങ്ങോട്ടും പ്രസംഗിച്ച് കൊടുക്കും.

കേരളത്തില്‍ വര്‍ഗീയത വിലപ്പോവില്ലെന്നും അറസ്റ്റ് സ്വാഭാവിക നടപടി മാത്രമാണെന്നും വിഷയത്തില്‍ മാധ്യമങ്ങളും മിതത്വം പാലിക്കണം. വി. മുരളീധരന്റെ ഇടപെടല്‍ ഗൂഢാലോചനയെന്ന് സംശയിക്കുന്നു ഇത്തരം പ്രസംഗം ആര് നടത്തിയാലും നടപടി വേണം. വര്‍ഗീയ ധ്രുവീകരണം കൊണ്ട് നേട്ടമുണ്ടാക്കേണ്ട ഗതികേട് മുന്നണികള്‍ക്ക ഉണ്ടാകരുത്
പിസി ജോര്‍ജ് എവിടെയും ഇല്ലതായപ്പോള്‍ അവസാന അടവ് പയറ്റുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

PC George: വിദ്വേഷ പ്രസംഗം; പിസി ജോര്‍ജിനെ കരിങ്കൊടി കാട്ടി DYFI പ്രവര്‍ത്തകര്‍, മാലയണിയിച്ച് ബിജെപി

മത വിദ്വേഷം പടര്‍ത്തുന്ന പ്രസംഗം നടത്തിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പി സി ജോര്‍ജ്ജിനെ തിരുവനന്തപുരത്തെ എആര്‍ ക്യാമ്പിലെത്തിച്ചു.DYFI പ്രവര്‍ത്തകര്‍ പി സി ജോര്‍ജ്ജിനെ കരിങ്കൊടി കാട്ടിപിസി ജോര്‍ജ്ജിനെ അനുകൂലിച്ച് വട്ടപ്പാറ വേറ്റിനാട് വച്ച് പിസി ജോര്‍ജ് വന്ന വണ്ടി ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. പോലീസും ബി ജെ പി പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ഏകദേശം പത്ത് മിനിറ്റോളം റോഡില്‍ തടഞ്ഞിട്ട് പിസി ജോര്‍ജ് അനുകൂല മുദ്രാവാക്യവുമായി പ്രവര്‍ത്തകര്‍ പോലീസ് ജീപ്പിന്റെ പുറത്ത് അടിച്ച് കൊണ്ടായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പി സി ജോര്‍ജ് അനുകൂല മുദ്രാവാക്യം മുഴക്കിയത്. പൊലീസ് ഏറെ പണിപ്പെട്ടാണ് സ്ഥലത്തു നിന്നും മാറിയത്.

വെള്ളിയാഴ്ച വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്ലീങ്ങള്‍ പാനീയത്തില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും, മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും പിസി ജോര്‍ജ് ഇന്നലത്തെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News