Rifa Mehnu: വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹ മരണം, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും

വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മരണം, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. കുടുംബത്തിന്റെ കൂടി ആവശ്യം പരിഗണിച്ചാണ് പൊലീസിന്റെ തീരുമാനം. റിഫയുടെ സുഹൃത്തുക്കളുടെ മൊഴിയെടുക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

വ്‌ലോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പോലീസ് തീരുമാനിച്ചു. ഇതിനാവശ്യമായ നടപടി തുടങ്ങിയതായി കേസ് അന്വേഷിക്കുന്ന താമരശ്ശേരി ഡി വൈ എസ് പി, ടി കെ അഷ്‌റഫ് പറഞ്ഞു. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്, റിഫയുടെ സുഹൃത്തുക്കളുടെ മൊഴിയെടുക്കും. തെളിവുകള്‍ ശേഖരിച്ച ശേഷം ഭര്‍ത്താവ് മെഹനാസിനെ ചോദ്യം ചെയ്യുമെന്നും ഡി വൈ എസ് പി അറിയിച്ചു.

ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാസര്‍കോട് നീലേശ്വരം സ്വദേശി മെഹനാസിനെതിരെ പോലീസ് കേസെടുത്തത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം റിഫയുടെ മാതാപിതാക്കള്‍ സഹോദരന്‍ എന്നിവരുടെ മൊഴി വീട്ടിലെത്തി രേഖപ്പെടുത്തി. മെഹ്നാസിനെതിരായ തെളിവ് പോലീസിന് കൈമാറിയതായി റിഫയുടെ കുടുംബം അറിയിച്ചു. മെഹനാസും കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ജംഷാദും പറയുന്ന കാര്യങ്ങളില്‍ സംശയമുണ്ടെന്നും ഇവര്‍ മൊഴി നല്‍കി.

മൃതദേഹം ദുബായ് വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതായാണ് മെഹ്നാസ് റിഫയുടെ വീട്ടുകാരെ അറിയിച്ചിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയില്ലെന്ന കാര്യം പുറത്തു വന്നു. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്. മാര്‍ച്ച് 1 ന് രാത്രിയാണ് ദുബായിയിലെ ഫ്ളാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News