ഊണിനൊപ്പം വാഴയിലയില്‍ ചിക്കന്‍ കിഴി

ഇന്നത്തെ ഊണ് അടിപൊളി ചിക്കന്‍ കിഴി(Chicken kizhi) ആയാലോ? ഈസിയായി തയ്യാറാക്കാവുന്ന രുചികരമായ ചിക്കന്‍ കിഴിയുടെ റെസിപ്പി നോക്കാം.

ചേരുവകള്‍:

ചിക്കന്‍ -500gm
സവാള -3
തക്കാളി -2
വറ്റല്‍ മുളക് -2
കുരുമുളക് ചതച്ചത്- 2 റ്റീസ്പൂണ്‍
കാശ്മീരി മുളക്‌പൊടി -1.5 റ്റീസ്പൂണ്‍
പച്ചമുളക് -2
ഇഞ്ചി – വെള്ളുതുള്ളി അരിഞത്-1 റ്റീസ്പൂണ്‍
മഞള്‍പൊടി -1/4 റ്റീസ്പൂണ്‍
മല്ലിപൊടി -1/2 റ്റീസ്പൂണ്‍
ഗരം മസാല -1/4 റ്റീസ്പൂണ്‍
കറിവേപ്പില -1 തണ്ട്
ഉപ്പ്,എണ്ണ , കടുക്- പാകത്തിനു
വാഴയില -2

തയ്യാറാക്കുന്ന വിധം

ചിക്കന്‍ ചെറിയ കഷണങ്ങളാക്കി കുറച്ച് ഉപ്പ്, 2 നുള്ള് മഞള്‍പൊടി, 1/2 റ്റീസ്പൂണ്‍ മുളക്‌പൊടി ഇവ പുരട്ടി ചിക്കന്‍ 20 മിനുറ്റ് മാറ്റി വക്കുക. സവാള,തക്കാളി, പച്ചമുളക് ഇവ ചെറുതായി അരിഞ്ഞ് വക്കുക. പാനില്‍ പാകത്തിനു എണ്ണ ചൂടാക്കി കടുക്, കറിവേപ്പില,വറ്റല്‍ മുളക് ഇവ ചേര്‍ത്ത് മൂപ്പിച്ച് സവാള ,പച്ചമുളക് ഇവ ചേര്‍ത്ത് വഴറ്റുക. സവാള ചെറുതായി നിറം മാറി വരുമ്പോള്‍ ,ഇഞ്ചി വെള്ളുതുള്ളി അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക.സവാള നല്ല ഗോള്‍ഡന്‍ നിറം ആയി കഴിയുമ്പോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക. തക്കാളി നന്നായി ഉടഞ്ഞ് വരുമ്പോള്‍ പാകത്തിനു ഉപ്പ്, മഞ്ഞള്‍പൊടി, മുളക്‌പൊടി, മല്ലിപൊടി, കുരുമുളക് ചതച്ചത്, ഗരം മസാല ഇവ ചേര്‍ത്ത് നന്നായി പച്ചമണം മാറി നിറവും നന്നായി മാറി വരുന്ന വരെ വഴറ്റുക. നന്നായി വഴണ്ട് എണ്ണ തെളിയുന്ന പരുവം ആകുമ്പോള്‍ തീ ഓഫ് ചെയ്യാം. 2 വാഴയില ,കുറച്ച് വലുതും ,കീറാത്തതും എടുക്കുക. കഴുകി വൃത്തിയാക്കി തീയില്‍ പിടിച്ച് ചെറുതായി വാട്ടിയെടുക്കുക.

ഇനി ആ ഇലകളില്‍ ഒരോന്നിലായി ആദ്യം ഉണ്ടാക്കിയ കുറച്ച് മസാല നിരത്തുക,അതിന്റെ മേലെ പകുതി ചിക്കന്‍ പീസ് നിരത്തുക,അതിന്റെ മേലെ കുറച്ച് മസാല കൂടെ നിരത്തുക.ഇനി ആ ഇല ഒരു കിഴി പോലെ ആക്കി വാഴനാരു ഉണ്ടെങ്കില്‍ അത് ഉപയോഗിച്ച് തന്നെ കിഴി കെട്ടുക.ഇല്ലെങ്കില്‍ നൂല്‍ ഉപയോഗിച്ച് കെട്ടാം. അടുത്ത ഇലയും ഇതു പൊലെ ചെയ്ത് എടുക്കുക. നല്ല അടിപൊളി, രുചികരമായ വാഴയിലയില്‍ തയ്യാറാക്കിയ ചിക്കന്‍ കിഴി(Chicken kizhi) തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News