Tajmahal: താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്ന വാദം വീണ്ടുമുയത്തി പരമഹംസ് ആചാര്യന്‍

താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്ന വാദം വീണ്ടുമുയത്തി ഉത്തര്‍പ്രദേശിലെ പരമഹംസ് ആചാര്യന്‍. തജ്മഹലില്‍ ധര്‍മ സന്‍സദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. താജ്മഹല്‍ തേജോമഹാലാണെന്നു നേരത്തെ മുതലേ ഹിന്ദു സംഘടനകള്‍ ഉന്നയിച്ചിരുന്നു.

ശിവനെ പ്രാര്‍ത്ഥിക്കാനായി മെയ് അഞ്ചിന് താജ്മഹലിലെ പടിഞ്ഞാറന്‍ ഗേറ്റില്‍ എത്താന്‍ തന്റെ അനുയായികളോട് പരമഹംസ് ആചാര്യന്‍ ആവശ്യപ്പെടുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്മാരകം ശിവക്ഷേത്രമായ തേജോമഹാലയാണെന്ന് ആരോപിക്കുന്നു.

അയോധ്യയില്‍ നിന്നുള്ള ജഗദ്ഗുരു പരമഹംസ് ആചാര്യന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ സന്യാസിയാണ് , ചൊവ്വാഴ്ച താജ്മഹല്‍ സന്ദര്‍ശിച്ചപ്പോള്‍ കാവി ധരിച്ചതിനാല്‍ പരിസരത്ത് പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ നേരത്തെ പുറത്തുവിട്ടിത്.

എന്നാല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെആഗ്ര സര്‍ട്ടി സൂപ്രണ്ടിങ് പുരാവസ്തുഗവേഷകര്‍ രാജകുമാര്‍ പട്ടേല്‍ ക്ഷേത്രത്തെക്കുറിച്ചുള്ള സന്യാസിയുടെ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. കാവി വസ്ത്രം ധരിച്ചത് കൊണ്ടല്ല സന്യാസിയെ അകത്ത് പ്രവേശിക്കാന്‍ അനുവദിക്കാത്തതും അദ്ദേഹം പറഞ്ഞു. അതു കൊണ്ട് സന്യാസിയോട് വീണ്ടും താജ്മഹല്‍ സന്ദര്‍ശിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News