പ്രതേകപദവി റദ്ദാക്കിയതോടെ കശ്മീരിലെ സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും കുറഞ്ഞുവെന്ന കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു

പ്രതേകപദവി റദാക്കിയതോടെ കശ്മീരിലെ സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും കുറഞ്ഞുവെന്ന കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു.നാല് മാസത്തിനിടെ കശ്മീരില്‍ 62 തീവ്രവാദികളെ കേന്ദ്രം വധിച്ചു. ഇതില്‍ 47 പേര്‍ തദ്ദേശീയരാണ്. കണക്കുകള്‍ സൈന്യം പുറത്ത് വിട്ടതോടെ, കശ്മീരില്‍ ഏറ്റുമുട്ടല്‍ കുറയുന്നുവെന്ന അമിത് ഷായുടെ വാദങ്ങള്‍ പൊള്ളായാണെന്ന് തെളിയുകയാണ്.

കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കി, രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തിയതോടെ ഏറ്റുമുട്ടലുകളും സംഘര്‍ഷങ്ങളും കുറഞ്ഞെന്ന കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും അവകാശവാദത്തിന്റെ മുനയൊടിക്കുന്നതാണ് സൈന്യത്തിന്റെ പുറത്ത് വന്ന കണക്കുകള്‍. കഴിഞ്ഞ രണ്ടര വര്‍ഷമായി തീവ്രവാദി ആക്രമണങ്ങളില്‍ കുറവില്ലെന്നും കശ്മീരിന് പുറത്തുനിന്നുള്ളവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചെന്നും ഐ ജി വിജയ് കുമാര്‍ പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി.

ഈ വര്‍ഷം ആദ്യ 4 മാസത്തിനിടെ ഏറ്റുമുട്ടലില്‍ ഇതുവരെ 62 ഭീകരര്‍ ആണ് കശ്മീരില്‍ കൊല്ലപ്പെട്ടത് . ഇതില്‍ 47 പേര്‍ തദ്ദേശീയരാണ്. കശ്മീരില്‍ നടന്ന തീവ്രവാദി അക്രമത്തില്‍ കഴിഞ്ഞ മാസം മാത്രം മൂന്ന് പഞ്ചായത്ത് അംഗങ്ങളാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

കാശ്മീരിന്റെ പ്രതേക പദവി എടുത്തു കളഞ്ഞതോടെ കശ്മീരില്‍ അക്രമം കുറഞ്ഞുവന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാദം, എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ അക്രമങ്ങളാണ് കശ്മീരില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.കഴിഞ്ഞ വര്‍ഷം ആദ്യ മാസങ്ങളില്‍ 32 തിവ്രവാദികളെയാണ് കേന്ദ്രം വധിച്ചത്.. ഈ വര്‍ഷം രണ്ടിരട്ടിയോളം തീവ്രവാദികളെ സൈന്യം വധിച്ചു.. ഏറ്റുമുട്ടലില്‍ പരുക്കെറ്റ തദ്ദേശീയരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News