
വർഗീയ വിദ്വേഷ പ്രചാരത്തിലൂടെ നാടിന്റെ സാമൂഹികാന്തരീക്ഷം തകർക്കാനുള്ള ആർഎസ്എസിന്റെ ഏജന്റാണ് പി സി ജോർജെന്ന് (PC George) ഐഎൻഎൽ (വഹാബ് വിഭാഗം) (INL ) സംസ്ഥാന പ്രസിഡന്റ് പ്രൊഫ എ പി അബ്ദുൾവഹാബും ജനറൽ സെക്രട്ടറി നാസർകോയ തങ്ങളും പറഞ്ഞു.
മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ ജോർജിനെതിരെ യുഎപിഎ വകുപ്പുകൾ ചുമത്തി ശിക്ഷ ഉറപ്പാക്കണം. മത സാമുദായിക സൗഹൃദാ ന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി സംഘപരിവാറും ഏജന്റുമാരും നടത്തുന്ന വർഗീയ വിദ്വേഷ പ്രചാരണങ്ങൾ ശക്തമായി നേരിടണം.
നുണപ്രചരണങ്ങളും വിവാദങ്ങളും ഉയർത്തി കേരളം പിടിക്കാനുള്ള ആർഎസ്എസിന്റെ പദ്ധതികൾക്ക് തിരിച്ചടിയായിരുന്നു ഇടതുപക്ഷം വിജയിച്ച നിയമസഭാ തെരഞ്ഞെടുപ്പ് ഫലം.
തുടർന്നാണ് അതിവർഗീയ പ്രചാരണങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പുതിയ പദ്ധതികൾക്ക് തുടക്കമിട്ടിരിക്കുന്നത്.ഇത്തരം പ്രചരണം തുറന്നുകാട്ടാനും എതിർക്കാനും എല്ലാവിഭാഗവും മുന്നോട്ടുവരണമെന്നും ഇരുവരും പറഞ്ഞു.
അതേസമയം മത വിദ്വേഷ പ്രസംഗത്തിൽ പൊലീസ് (police) അറസ്റ്റ് ചെയ്ത പി.സി ജോര്‍ജിന് (PC George ) ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. വിവാദ പ്രതികരണങ്ങള്‍ പാടില്ല എന്നീ ഉപാധികളോടെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്.എന്നാൽ തന്റെ പ്രസംഗത്തിൽ ഉറച്ച് നിൽക്കുന്നതായി ജാമ്യത്തിൽ ഇറങ്ങിയ പി സി ജോർജ് പറഞ്ഞു.
പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരം ഫോര്‍ട്ട് ACP യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പി സി ജോർജിനെ കസ്റ്റഡിയിലെടുത്തത്. പി.സി ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദാവനം എആര്‍ ക്യാംപിലെത്തിച്ചു.ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 153എ വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്.
സുരക്ഷാ കാരണങ്ങളാൽ എആര്‍ ക്യാംപില്‍ വച്ച് തന്നെ വൈദ്യപരിശോധന നടത്തിയ ശേഷം വഞ്ചിയൂരിലെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി.കോടതി അവധിയായതിനാലാണ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ എത്തിച്ചത്.
പി.സി. ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്.മതസ്പര്‍ധ ഉണ്ടാക്കാന്‍ പി.സി.ജോര്‍ജ് ആലോചിച്ച് ഉറപ്പിച്ച് പ്രവര്‍ത്തിച്ചെന്നും ജാമ്യം നല്‍കിയാല്‍ അന്വേഷണം തടസപ്പെടുത്തുമെന്നും പൊലീസ് റിപ്പോര്‍ട്ടിൽ പറയുന്നു.എന്നാൽ വാദം കേട്ട മജിസ്‌ട്രേറ്റ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.എന്നാൽ കോടതി നടപടിക്കെതിരെ അപ്പീൽ പോകുമെന്ന് പരാതിക്കാർ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here