AMMA: കലൂരില്‍ ‘അമ്മ’ അംഗങ്ങള്‍ ഒത്തുചേര്‍ന്നു; ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇന്ന് (2022 മെയ് 01 നു) കാലത്തു 10 മണി മുതല്‍ കൊച്ചി കലൂരിലെ ‘അമ്മ'(AMMA) ആസ്ഥാനമന്ദിരത്തില്‍ വെച്ച് ‘അമ്മ’ അംഗങ്ങളുടെ ഒത്തുചേരലും ഒപ്പം ആരോഗ്യ പരിശോധന ക്യാമ്പും നടത്തി. അപ്പോളോ ആഡ്‌ലക്‌സ് ആശുപത്രിയുടെ നേതൃത്വത്തില്‍ പ്രശസ്ത ഡോക്ടര്‍മാരുടെ സഹായത്തോടെ പ്രാഥമിക പരിശോധനകള്‍ക്കൊപ്പം ജനറല്‍ മെഡിസിന്‍ (General Medicine) – കാര്‍ഡിയോളജി (Cardiology)- ഗൈനക്കോളജി (Gynaecology) – സംബന്ധമായ പരിശോധനകളും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ്ശങ്ങളും സേവനവും, ലോട്ടസ് കണ്ണാശുപത്രി നേതൃത്വം നല്‍കിയ കണ്ണ് പരിശോധനയും പ്രതിവിധികളും, ഡെന്റല്‍ വിഭാഗത്തിനായി ഡി ഫാര്‍ക് ക്ലിനിക്കിന്റെ സഹായത്തോടെ പരിശോധനകളും സ്മൈല്‍ കറക്ഷന്‍ തുടങ്ങി അനുബന്ധ ചികിത്സാ സഹായവും, ഇ എന്‍ ടി സംബന്ധമായും തൈറോയിഡ് രോഗനിര്‍ണ്ണയവും കൂടാതെ ഓഡിയോഗ്രാം (കേള്‍വിശക്തി) ടെസ്റ്റ് എന്നിവ ആല്‍ഫ ഹോസ്പിറ്റലിന്റെ സഹായത്തിലും ബ്യൂട്ടി-സ്‌കിന്‍-ഹെയര്‍-നെയില്‍ തുടങ്ങിയ വിഷയങ്ങളില്‍ നിര്‍ദ്ദേശങ്ങളും സഹായവുമായി ഇഎനാ ക്ലിനിക്‌ന്റെ സേവനവും ഈ ക്യാമ്പില്‍ ഒരുക്കിയിരുന്നു .

കൂടാതെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന അംഗങ്ങള്‍ക്കു ആരോഗ്യ വകുപ്പ് നിഷ്‌കര്‍ഷിച്ച സമയ പരിധി പൂര്‍ത്തിയായവര്‍ക്കു കോവിഡ് വാക്ക്‌സിനേഷന്റെ ബൂസ്റ്റര്‍ ഡോസ് (കോവിഷില്‍ഡ്) നല്‍കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. 3 അത്യാവശ്യ ഘട്ടങ്ങളില്‍ സൗജന്യമായി വാക്‌സിനേഷന്‍ ക്യാമ്പ് പൊതുജനങ്ങള്‍ക്കുള്‍ക്കുള്‍പ്പെടെ – ‘അമ്മ’ ഇതിനുമുന്‍പ് ഒരുക്കിയിട്ടുണ്ടായിരുന്നു. ‘അമ്മ’ അംഗങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള ഒത്തു ചേരലിന്റെ ചടങ്ങ് ഉദ്ഘാടനം ചെയ്തത് സംഘടനയുടെ ഒന്നാമത്തെ അംഗമായ ശ്രീ. സുരേഷ് ഗോപി ആണ്. ഒത്തുചേരലിന്റെ ഭാഗമായി പഴയിടത്തിന്റെ സദ്യയും അംഗങ്ങളുടെ കലാപ്രകടനവും ഉണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News