PC George : പി സി ജോർജിന്റെ ജാമ്യം ; ” സഹിക്കുകയല്ലേ നിവൃത്തിയുള്ളൂ…കോടതിയല്ലേ? എന്തു ചെയ്യാൻ? ” : കെ ടി ജലീല്‍ | KT Jaleel

മത വിദ്വേഷം പ്രചരിപ്പിച്ച കേസിൽ പി സി ജോർജിന് ( PC George  )ജാമ്യം കിട്ടിയതിൽ പ്രതികരിച്ച് കെ ടി ജലീൽ (KT Jaleel ). മത വിദ്വേഷം പ്രചരിപ്പിച്ചതിനെതിരെ 153A. മതവികാരം വ്രണപ്പെടുത്തിയതിനെതിരെ 295A. രണ്ടും ജാമ്യമില്ലാ വകുപ്പുകൾ.

പി.സി ജോർജിൻ്റെ കേസിൽ പോലീസിന് ചെയ്യാൻ കഴിയുന്നതിൻ്റെ പരമാവധി ചെയ്തു. ജാമ്യം കൊടുത്താൽ ഇതേ തെറ്റുകൾ ആവർത്തിക്കുമെന്ന് പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. ജാമ്യത്തെ ശക്തമായി എതിർത്തു. നിയമപ്രകാരം ഇതിനപ്പുറം മറ്റൊന്നും പോലീസിന് ചെയ്യാനില്ല.

സാധാരണ ഗതിയിൽ ഉടനെയുള്ള ജാമ്യം അസാദ്ധ്യം. പക്ഷെ, കോടതി ജാമ്യം കൊടുത്തു. സഹിക്കുകയല്ലേ നിവൃത്തിയുള്ളൂ. കോടതിയല്ലേ? എന്തു ചെയ്യാൻ? ഇങ്ങിനെ ഒരു വിധിയാണല്ലോ പണ്ട് ലോകായുക്ത കോടതിയും വിധിച്ചതെന്ന് കെ ടി ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

കോടതിയുടെ ഭരണം പിണറായിക്കല്ലെന്ന് കൂടി സൈബർ വീരൻമാർ ഓർത്താൽ നന്നെന്നും പറഞ്ഞാണ് ജലീൽ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

മത വിദ്വേഷം പ്രചരിപ്പിച്ചതിനെതിരെ 153A. മതവികാരം വ്രണപ്പെടുത്തിയതിനെതിരെ 295A. രണ്ടും ജാമ്യമില്ലാ വകുപ്പുകൾ.
പി.സി ജോർജിൻ്റെ കേസിൽ പോലീസിന് ചെയ്യാൻ കഴിയുന്നതിൻ്റെ പരമാവധി ചെയ്തു.

ജാമ്യം കൊടുത്താൽ ഇതേ തെറ്റുകൾ ആവർത്തിക്കുമെന്ന് പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. ജാമ്യത്തെ ശക്തമായി എതിർത്തു. നിയമപ്രകാരം ഇതിനപ്പുറം മറ്റൊന്നും പോലീസിന് ചെയ്യാനില്ല.
സാധാരണ ഗതിയിൽ ഉടനെയുള്ള ജാമ്യം അസാദ്ധ്യം.

പക്ഷെ, കോടതി ജാമ്യം കൊടുത്തു. സഹിക്കുകയല്ലേ നിവൃത്തിയുള്ളൂ. കോടതിയല്ലേ? എന്തു ചെയ്യാൻ? ഇങ്ങിനെ ഒരു വിധിയാണല്ലോ പണ്ട് ലോകായുക്ത കോടതിയും വിധിച്ചത്.കോടതിയുടെ ഭരണം പിണറായിക്കല്ലെന്ന് കൂടി സൈബർ വീരൻമാർ ഓർത്താൽ നന്ന്

അതേസമയം മതവിദ്വേഷ പ്രസംഗത്തിൽ പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോർജിനെ പൊലീസ് കസ്റ്റഡിലിയിലെടുത്തത് പലർക്കും മുന്നറിയിപ്പാണെന്ന് കെടി ജലീൽ എംഎൽഎ. തോന്നിവാസങ്ങൾ പുലമ്പുന്നവർക്ക് ഇതൊരു മുന്നറിയിപ്പാണെന്നും പിണറായിയും കേരളവും വേറെ ലെവലാണെന്നും കെടി ജലീൽ പറഞ്ഞു.

ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം

വിദ്വേഷ പ്രസംഗം നടത്തിയതിന്റെ വീഡിയോ വയറലായി 24 മണിക്കൂർ കഴിയുന്നതിന് മുമ്പ് മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ ഗവ: ചീഫ് വിപ്പ് പി.സി ജോർജ്ജിനെ വെളുപ്പാൻ കാലത്ത് താമസ സ്ഥലത്തു നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഇതൊരു മുന്നറിയിപ്പാണ്. ഇത്തരം തോന്നിവാസങ്ങൾ പുലമ്പുന്നവർക്ക്.

ഓരോരുത്തർക്കും അവനവന്റെയും അവരുടെ വിശ്വാസത്തിന്റെയും മഹത്വങ്ങൾ പറയാം. അത് സഹോദര മതസ്ഥരെ അപമാനിച്ച് കൊണ്ടും ഇകഴ്ത്തിക്കൊണ്ടും ആകാതെ നോക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം.

വർഗീയ പ്രചരണത്തിൽ കേരളത്തെ ഉത്തരേന്ത്യയാക്കാനല്ല ഉത്തരേന്ത്യയെ കേരളമാക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാവരിൽ നിന്നും നൻമയെ നമുക്ക് പകർത്താം. തിന്മയെ നിരാകരിക്കുകയും ചെയ്യാം. പിണറായി വേറെ ലെവലാണ്. കേരളവും.

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും ജോർജിനെതിരായ പരാതിയിൽ പറയുന്നു.

കച്ചവടം ചെയ്യുന്ന മുസ്ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു. മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിം കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയിൽ വ്യക്തമാക്കി.

മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിർത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയിൽ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here