കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ( K Sudhakaran ) പ്രസംഗത്തെ വിമർശിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് ജില്ലാപഞ്ചായത്ത് മെമ്പറുമായ വി പി ദുൽഖിഫിലിനെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു.
സമൂഹ മാധ്യമത്തിലൂടെ കെപിസിസി പ്രസിഡന്റിനെ മോശപ്പെടുത്തുന്ന പ്രസ്‌താവന നടത്തി എന്നതാണ് കുറ്റം.
ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ വിതരണത്തെ മാതൃകയാക്കണമെന്ന് പറഞ്ഞ സുധാകരനെതിരെ ദുൽഖിഫിൽ രംഗത്ത് വന്നിരുന്നു.ഡിവൈഎഫ്‌ഐയിൽ (dyfi ) നിന്ന് യൂത്ത് കോൺഗ്രസിന് ഒന്നും പഠിക്കാനില്ല, അവർ അക്രമികളാണ് എന്നൊക്കെയായിരുന്നു കുറിപ്പ്. ഡിവൈഎഫ്‌ഐയിൽ നിന്ന് പഠിക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ അഭിപ്രായത്തോട് യോജിക്കാനാകില്ലെന്നും പറഞ്ഞു.
അതേസമയം അച്ചടക്ക നടപടിയെക്കുറിച്ച് തനിക്കറിവില്ലെന്ന് ദുൽഖിഫിൽ പറഞ്ഞു. താൻ ഒരു നേതാവിനെതിരെയും പറഞ്ഞിട്ടില്ല.സമൂഹമാധ്യമത്തിൽ പങ്കിട്ട അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നതായും ദുൽഖിഫിൽ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.