Shanimol Usman : രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ക്രമക്കേട് നടന്നു ; തുറന്നടിച്ച് ഷാനി മോള്‍ ഉസ്മാന്‍

രാജ്യസഭാ ( rajyasabha) സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ക്രമക്കേട് നടന്നെന്ന് തുറന്നടിച്ച് ഷാനി മോള്‍ ഉസ്മാന്‍( Shanimol Usman ). തിരഞ്ഞെടുപ്പ് സമിതി കൂടിയില്ല. തെരഞ്ഞെടുപ്പില്‍ തോറ്റവരെ ഒഴിവാക്കാന്‍ ആര് തീരുമാനിച്ചുവെന്നും ഷാനിമോള്‍ ഉസ്മാന്‍.ഏറ്റവും പുരുഷാധിപത്യമുള്ളത് കേരളത്തിലെ കോണ്‍ഗ്രസിലെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷാനി മോള്‍ പറയുന്നു.

രാഷ്ട്രീയകാര്യസമിതി അംഗമായിരുന്നിട്ടും പ്രവര്‍ത്തന പാരമ്പര്യമുണ്ടായിരുന്നിട്ടും അവസാന നിമിഷം കെസി വേണുഗോപാലിന്റെ അപ്രിയം കാരണം രാജ്യസഭാ സീറ്റ് നഷ്ടമായതിന്റെ കടുത്ത അതൃപ്തിയിലാണ് ഷാനിമോള്‍ ഉസ്മാന്‍.

രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ക്രമക്കേട് നടന്നെന്ന് തുറന്നടിച്ചിരിക്കുകയാണ് ഷാനി മോള്‍ ഉസ്മാന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍. തിരഞ്ഞെടുപ്പ് സമിതി കൂടിയില്ല.തെരഞ്ഞെടുപ്പില്‍ തോറ്റവരെയും 50 വയസുകഴിഞ്ഞവരെയും ഒഴിവാക്കാന്‍ ആര് തീരുമാനിച്ചുവെന്നും ഷാനിമോള്‍ ഉസ്മാന്‍ ചോദിക്കുന്നു.

എഐസിസി അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ല. പിന്നെ അങ്ങനെ ഒരു രഹസ്യ നിര്‍ദേശം എഐസിസിയില്‍ നിന്ന് ആര് നല്‍കിയെന്ന ചോദ്യവും ഷാനിമോള്‍ ഉന്നയിക്കുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കെസി വേണുഗോപാലിനെതിരെ ശക്തമായ നിലപാട് എടുത്ത ആളാണ് ഷാനിമോള്‍. അതിലുള്ള വൈരാഗ്യം കെസി വേണുഗോപാലിന്റെ ഭാഗത്തു നിന്ന് ഇപ്പോഴും തുടരുന്നൂവെന്ന സൂചനയും ഷാനിമോള്‍ തന്റെ അഭിമുഖത്തില്‍ നല്‍കുന്നുണ്ട്.

മാത്രമല്ല കെപിസിസി മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തിലെ പരാജയം മുതല്‍ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും നിലവിലെ നേതൃത്വം അവഗണിക്കുന്നതിനെയും ഷാനിമോള്‍ വിമര്‍ശിക്കുന്നുണ്ട്.

ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും സൈഡ് ലൈന്‍ ചെയ്യാമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണെന്നും കെവി തോമസിനെ മാധ്യമങ്ങളൂടെ മുന്നില്‍ അധിക്ഷേപിക്കരുതെന്നും ഷാനിമോള്‍ പറയുന്നു. അതേസമയം ഏറ്റവും പുരുഷാധിപത്യമുള്ളത് കേരളത്തിലെ കോണ്‍ഗ്രസിലെന്ന ഗുരുതരമായ വിമര്‍ശനവും ഷാനിമോള്‍ ഉന്നയിക്കുന്നുണ്ട്. സാറ് പറയുന്നത് ശരിയെന്ന് പറയുന്നവരെ തിരഞ്ഞുപിടിച്ച് പ്രോത്സാഹിപ്പിക്കുന്ന സ്ഥലമാണ് കേരളമെന്നും ഷാനിമോള്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here