
കേരളത്തിലെ സാമുദായിക സൗഹൃദത്തിനു കോട്ടം തട്ടുന്ന തരത്തിൽ വിവാദ പരാമർശം നടത്തിയ പി സി.ജോർജ്, ആ പരാമര്‍ശം തിരുത്തണമെന്ന് രാജ്യസഭ എം പി ബിനോയ് വിശ്വം. പി.സി ജോർജിൽ നിന്ന് ആ പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞ ബിനോയ് വിശ്വം പി.സി.ജോർജ് പിശക് ബോധ്യപ്പെട്ട് തിരുത്തുന്നതാണ് അഭികാമ്യമെന്നും കൂട്ടിച്ചേർത്തു.
വൈക്കം ചെമ്പിൽ സിപിഐ ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ബിനോയ് വിശ്വം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം മത വിദ്വേഷ പ്രസംഗത്തിൽ പൊലീസ് (police) അറസ്റ്റ് ചെയ്ത പി.സി ജോര്‍ജിന് (PC George ) ജാമ്യം ലഭിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. വിവാദ പ്രതികരണങ്ങള്‍ പാടില്ല എന്നീ ഉപാധികളോടെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്.എന്നാൽ തന്റെ പ്രസംഗത്തിൽ ഉറച്ച് നിൽക്കുന്നതായി ജാമ്യത്തിൽ ഇറങ്ങിയ പി സി ജോർജ് പറഞ്ഞു.
പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരം ഫോര്‍ട്ട് ACP യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പി സി ജോർജിനെ കസ്റ്റഡിയിലെടുത്തത്. പി.സി ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദാവനം എആര്‍ ക്യാംപിലെത്തിച്ചു.ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 153എ വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്.
സുരക്ഷാ കാരണങ്ങളാൽ എആര്‍ ക്യാംപില്‍ വച്ച് തന്നെ വൈദ്യപരിശോധന നടത്തിയ ശേഷം വഞ്ചിയൂരിലെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി.കോടതി അവധിയായതിനാലാണ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ എത്തിച്ചത്.
പി.സി. ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്.മതസ്പര്‍ധ ഉണ്ടാക്കാന്‍ പി.സി.ജോര്‍ജ് ആലോചിച്ച് ഉറപ്പിച്ച് പ്രവര്‍ത്തിച്ചെന്നും ജാമ്യം നല്‍കിയാല്‍ അന്വേഷണം തടസപ്പെടുത്തുമെന്നും പൊലീസ് റിപ്പോര്‍ട്ടിൽ പറയുന്നു.എന്നാൽ വാദം കേട്ട മജിസ്‌ട്രേറ്റ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.എന്നാൽ കോടതി നടപടിക്കെതിരെ അപ്പീൽ പോകുമെന്ന് പരാതിക്കാർ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here