
മത സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാൻ രാജ്യത്ത് സംഘപരിവാർ ശ്രമം നടത്തുന്നതായി മന്ത്രി പി എ മുഹമ്മദ് റിയാസ് (P. A. Mohammed Riyas). പി സി ജോർജിൻ്റെ വിവാദ പ്രസ്താവന അദ്ദേഹം ബോധപൂർവ്വം നടത്തിയതാണ്. പി സി ജോർജ്ജിൻ്റേത് (PC George) ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല.
സംഘ പരിവാർ രാജ്യമാകെ സ്പർദ്ധ വളർത്താൻ ശ്രമിക്കുന്നു. സാമുദായിക സഹിഷ്ണുതയുടെ അന്തരീക്ഷം തകർത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
അതേസമയം കേരളത്തിലെ സാമുദായിക സൗഹൃദത്തിനു കോട്ടം തട്ടുന്ന തരത്തിൽ വിവാദ പരാമർശം നടത്തിയ പി സി.ജോർജ്, ആ പരാമര്‍ശം തിരുത്തണമെന്ന് രാജ്യസഭ എം പി ബിനോയ് വിശ്വം പറഞ്ഞു. പി.സി ജോർജിൽ നിന്ന് ആ പരാമർശം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് പറഞ്ഞ ബിനോയ് വിശ്വം പി.സി.ജോർജ് പിശക് ബോധ്യപ്പെട്ട് തിരുത്തുന്നതാണ് അഭികാമ്യമെന്നും കൂട്ടിച്ചേർത്തു.
വൈക്കം ചെമ്പിൽ സിപിഐ ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ബിനോയ് വിശ്വം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതിനിടെ മത വിദ്വേഷ പ്രസംഗത്തിൽ പൊലീസ് (police) അറസ്റ്റ് ചെയ്ത പി.സി ജോര്‍ജിന് (PC George ) ജാമ്യം ലഭിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. വിവാദ പ്രതികരണങ്ങള്‍ പാടില്ല എന്നീ ഉപാധികളോടെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here