‘പാന്‍ ഇന്ത്യ എന്ന വാക്ക് അനാദരവ്, എല്ലാ സിനിമകളും ഇന്ത്യന്‍ സിനിമകള്‍: സിദ്ധാര്‍ത്ഥ്

സിനിമാ പ്രേമികളുടെ പ്രിയതാരമായ നടന്‍ സിദ്ധാര്‍ത്ഥ്( Siddharth), അഭിനേതാവ് എന്നതിന് പുറമെ സമൂഹത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ തന്റേതായ നിലപാട് തുറന്ന് പറയാന്‍ മടി കാണിക്കാത്ത താരം കൂടിയാണ്. ഈ തുറന്ന് പറച്ചിലുകള്‍ പലപ്പോഴും വിവാദങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമകളുടെ(Cinema) തുടരെ ഉള്ള വിജയത്തിന് ശേഷം പാന്‍ ഇന്ത്യന്‍ സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ നിലപാട് വ്യക്തമാക്കുകയാണ് സിദ്ധാര്‍ത്ഥ്. പാന്‍ ഇന്ത്യ എന്ന പദം അനാദരവായിട്ടാണ് താന്‍ കാണുന്നതെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു.

‘സിനിമ പ്രാദേശികമാണെന്ന് പറയുന്നതിനാണ് പാന്‍ ഇന്ത്യ എന്ന പദം ഉപയോഗിക്കുന്നത്. എല്ലാ ഭാഷകളില്‍ നിന്നുള്ള സിനിമകളും ഇന്ത്യന്‍ സിനിമകളാണ്. എന്ത്കൊണ്ട് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാന്‍ ഇന്ത്യന്‍ സിനിമ എന്ന പദം ഉണ്ടായിരുന്നില്ല. മണിരത്നം സംവിധാനം ചെയ്ത ‘റോജ’ എന്ന തമിഴ് സിനിമ ഇന്ത്യ മുഴുവന്‍ കണ്ടിരുന്നു. അത് ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണെന്ന് ആരും പറഞ്ഞിട്ടില്ല. പാന്‍ ഇന്ത്യന്‍ എന്ന വാക്ക് തന്നെ തെറ്റാണ്. ഇന്ത്യന്‍ സിനിമയെന്ന് പറയണം. അല്ലെങ്കില്‍ സിനിമ ഏത് ഭാഷയിലാണ് എന്ന് പരാമര്‍ശിക്കണം’, സിദ്ധാര്‍ത്ഥ് പറഞ്ഞു.

കെജിഎഫ്2,(KGF 2) ആര്‍ആര്‍ആര്‍(RRR) തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തില്‍ ബോളിവുഡില്‍ അടക്കം വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഈ അവസരത്തിലാണ് സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശം. നേരത്തെ അജയ് ദേവ്ഗണും കിച്ചാ സുദീപും തമ്മിലും വാക്പോരുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News