പെട്രോള്‍ പമ്പിൽ യുവാക്കൾ തമ്മില്‍ സംഘര്‍ഷം ; ഒരാള്‍ക്ക് കുത്തേറ്റു

തൃശൂർ കുന്നംകുളത്ത് പെട്രോള്‍ പമ്പിൽ യുവാക്കൾ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.പഴുന്നാന പാറപ്പുറത്ത് വീട്ടിൽ അനസിനാണ് കുത്തേറ്റത്.ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പട്ടാമ്പി റോഡിൽ പാറയിൽ പള്ളിക്ക് എതിർവശമുള്ള പമ്പിൽ ഇന്ന് വൈകീട്ടായിരുന്നു സംഘർഷമുണ്ടായത്.സംഭവത്തിൽ പ്രതി പ്രദീപിനെ കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.

എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ

പാലക്കാട് തൃത്താല തിരുമിറ്റക്കോട് അഞ്ചരക്കിലോ ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ. ചേലൂർ പീടികയിൽ ഉബൈദ് അലിയാണ് പിടിയിലായത്.

ചാത്തന്നൂർ ജംഗ്ഷനിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ഉബൈദ് പ്രദേശത്തെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിക്കടത്തിന് ഉപയോഗിച്ച ബൈക്കും ക്സ്റ്റഡിയിലെടുത്തു

അതിനിടെ മലപ്പുറം വളാഞ്ചേരിയിൽ 160 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിലായി.പെരുന്നാള്‍ വിപണി ലക്ഷ്യമിട്ട് ജില്ലയുടെ വിവിധയിടങ്ങളില്‍ വില്‍പ്പന നടത്താനായി എത്തിച്ച എംഡിഎംഎ ആണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്.

വെട്ടിച്ചിറ സ്വദേശി മുഹമ്മദ് ഷാഫി, വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി സരിന്‍ , കൊളത്തൂര്‍ പടിഞ്ഞാറേകുളമ്പ് സ്വദേശി ശ്രീശാന്ത് എന്നിവരാണ് പിടിയിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News