IPL : ഡല്‍ഹിയെ പരാജയപ്പെടുത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഐപിഎല്ലില്‍ ( IPL ) ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ (LUCKNOW) ജയന്റ്‌സിന് ജയം. ഡല്‍ഹി(DELHI ) ക്യാപ്പിറ്റല്‍സിനെ ആറ് റണ്‍സിനാണ് ലഖ്‌നൗ പരാജയപ്പെടുത്തിയത്. ലഖ്‌നൗ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി പൊരുതി നോക്കിയെങ്കിലും ഏഴു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി നാല് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയ മൊഹ്‌സിന്‍ ഖാന്റെ പ്രകടനമാണ് സൂപ്പര്‍ ജയന്റ്‌സിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ജയത്തോടെ 10 കളികളില്‍ നിന്ന് 14 പോയിന്റുമായി ലഖ്‌നൗ രണ്ടാം സ്ഥാനത്തെത്തി.

30 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഋഷഭ് പന്താണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്ത അക്ഷര്‍ പട്ടേല്‍ 24 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 42 റണ്‍സെടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

196 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. മൂന്ന് ഓവറിനുള്ളില്‍ തന്നെ ഓപ്പണര്‍മാരായ പൃഥ്വി ഷാ (5), ഡേവിഡ് വാര്‍ണര്‍ (3) എന്നിവരെ അവര്‍ക്ക് നഷ്ടമായി. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച ഋഷഭ് – മിച്ചല്‍ മാര്‍ഷ് സഖ്യം വമ്പനടികളിലൂടെ സ്‌കോര്‍ ഉയര്‍ത്തി.

20 പന്തില്‍ നിന്ന് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 37 റണ്‍സെടുത്ത മാര്‍ഷിനെ എട്ടാം ഓവറില്‍ കൃഷ്ണപ്പ ഗൗതം മടക്കിയതാണ് കളിയില്‍ നിര്‍ണായകമായത്. മൂന്നാം വിക്കറ്റില്‍ അതിവേഗം 60 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

മാര്‍ഷിനു പിന്നാലെ ലളിത് യാദവിനെ (3) മടക്കി രവി ബിഷ്‌ണോയ് ഡല്‍ഹിയെ വീണ്ടും പ്രതിരോധത്തിലാക്കി. 13-ാം ഓവറില്‍ ഋഷഭിനെ മടക്കി മൊഹ്‌സിന്‍ ഖാന്‍ ഡല്‍ഹിയെ ഞെട്ടിച്ചു. തുടര്‍ന്ന് 21 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത് റോവ്മാന്‍ പവലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.

എന്നാല്‍ 17-ാം ഓവറില്‍ പവലിനെ മടക്കി മൊഹ്‌സിന്‍ വീണ്ടും ഡല്‍ഹിക്ക് തിരിച്ചടിയേകി. പിന്നാലെ വമ്പനടികള്‍ക്ക് കെല്‍പ്പുള്ള ശാര്‍ദുല്‍ താക്കൂറിനെയും (1) മൊഹ്‌സിന്‍ ഡഗ്ഔട്ടിലെത്തിച്ചു. തുടര്‍ന്ന് അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും ശ്രമിച്ച് നോക്കിയെങ്കിലും വിജയം അകലെയായി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന്റെയും ദീപക് ഹൂഡയുടെയും അര്‍ധ സെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News