ADVERTISEMENT
വാണിജ്യ എല്‍പിജി (LPG)സിലിണ്ടര്‍ വില വീണ്ടും കൂട്ടി. 103 രൂപയാണ് ഇന്നലെ വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍(Kochi) വില 2359 രൂപയായി. കഴിഞ്ഞമാസം ഒറ്റയടിക്ക് 256 രൂപ കൂട്ടിയിരുന്നു. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ 4 മാസത്തിനിടെ വാണിജ്യ സിലിണ്ടര്‍ വിലയില്‍ മൊത്തം 365 രൂപയുടെ വര്‍ധനയാണുണ്ടായത്. മാര്‍ച്ച് 22ന് ആണ് അവസാനമായി ഗാര്‍ഹിക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്. അന്ന് 50 രൂപ കൂട്ടിയതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടര്‍ വില 956.50 രൂപയായി.
നേരത്തെ, ഇന്ത്യയിലെ(India) പാചകവാതക വില ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ആഭ്യന്തരവിപണിയിലെ നാണയ വിനിമയ നിരക്ക് അനുസരിച്ചുള്ള കണക്കാണിത്. പെട്രോള്‍ വിലയില്‍ മൂന്നാമത്തെ ഉയര്‍ന്ന നിരക്കും ഡീസലിന് എട്ടാമത്തെ ഉയര്‍ന്ന നിരക്കുമാണ് ഇന്ത്യയിലുള്ളതെന്നും കണക്കുകള്‍ വിശകലനം ചെയ്ത് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എല്‍പിജി വിലയില്‍ തുര്‍ക്കി, ഫിജി, മോള്‍ഡോവ, യുക്രൈന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുള്ളത്. ഒരു ശരാശരി ഇന്ത്യക്കാരന്, ഒരു ലിറ്റര്‍ പെട്രോളിന്റെ വില അവരുടെ പ്രതിദിന വരുമാനത്തിന്റെ നാലിലൊന്നാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.