ശ്രീനിവാസന്‍ വധക്കേസ്; പ്രതി ഫിറോസിന്റെ വീടിന് നേരെ ആക്രമണം

പാലക്കാട്(Palakkad) ശ്രീനിവാസന്‍ വധക്കേസില്‍(Sreenivasan murder) പ്രതി കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘം പെട്രോള്‍ നിറച്ച കുപ്പി വീട്ടിലേക്ക് എറിയുകയായിരുന്നു. പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

‘പുലര്‍ച്ചെ ശബ്ദം കേട്ടാണ് എണീറ്റത്. ചില്ല് കുപ്പികള്‍ പൊട്ടുന്ന ശബ്ദം കേട്ടു. നല്ല ഗന്ധം ഉണ്ടായിരുന്നു. ഉടനെ പൊലീസില്‍ വിവരമറിയിച്ചു. പേടിച്ച് വിറച്ചാണ് ഇരിക്കുന്നത്. മകന്‍ എവിടെയാണെന്ന് അറിയില്ല. വലിയ ആശങ്കയോടെയാണ് ഞാനും ഭര്‍ത്താവും കഴിയുന്നത്’ ഫിറോസിന്റെ ഉമ്മ പറയുന്നു.

ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് പെട്രോള്‍ നിറച്ച കുപ്പി വീട്ടിലേക്ക് എറിയുന്നത്. പെട്രോള്‍ കുപ്പിക്ക് തീ പിടിക്കാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വീട്ടില്‍ ഫിറോസിന്റെ മാതാപിതാക്കളടക്കമുള്ളവര്‍ ഉണ്ടായിരുന്നു. രണ്ട് കുപ്പികളാണ് എറിഞ്ഞത്. വീടിന്റെ പരിസരത്തുള്ള സിസിടിവി(CCTV) ക്യാമറകള്‍ അടക്കം പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ പദ്ധതി. സംഭവത്തില്‍ ഹേമാംബിക നഗര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ശ്രീനിവാസന്‍ വധക്കേസില്‍ അക്രമി സംഘത്തിനൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് ഫിറോസ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 13 പേരുടെ അറസ്റ്റാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. മുഖ്യ സൂത്രധാരന്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇയാളെക്കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News