P Rajeev: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ WCC ആവശ്യപ്പെട്ടിട്ടില്ല: മന്ത്രി പി രാജീവ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ WCC ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി രാജീവ്(P Rajeev). റിപ്പോര്‍ട്ട് വന്ന ശേഷം WCCയുമായി ചര്‍ച്ച നടത്തിയിരുന്നു. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന് നിര്‍ബന്ധമില്ല. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. സമിതിയുടെ നിര്‍ദേശങ്ങള്‍ നിയമ മന്ത്രാലയത്തിലേക്ക് കൈമാറിയിട്ടുണ്ട്. പുതിയ നിയമം വേണമെങ്കില്‍ പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി)(WCC) നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര മേഖലയിലെ സത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുന്നതിനായിട്ടാണ് ഹേമ കമ്മിറ്റി രൂപവത്കരിച്ചത്.

വിജയ് ബാബു വിഷയം; അമ്മയുടെ ICCയില്‍ നിന്ന് മാല പാര്‍വതി പുറത്തേക്ക്; കൂടുതല്‍ പേര്‍ രാജി വച്ചേക്കും

ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ (Vijay Babu) നടപടിയിലെ മെല്ലെ പോക്കില്‍ പ്രതിഷേധിച്ച് അമ്മയുടെ ICCയില്‍ നിന്ന് മാല പാര്‍വതി രാജിവച്ചു. രാജിക്കത്ത് അമ്മയ്ക്ക് മെയില്‍ ചെയ്തു. വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. നടപടിയൊന്നും ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് രാജി നല്‍കിയത്. സമിതിയിലെ മറ്റ് അംഗങ്ങള്‍ക്കും വിഷയത്തില്‍ അമര്‍ഷമുണ്ട്. വിജയ് ബാബുവിനെ പുറത്താക്കാന്‍ 30 ന് തന്നെ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന യോഗം ഇത് തള്ളിയതിലാണ് കടുത്ത അമര്‍ഷം ഉയര്‍ന്നത്.

അമ്മ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിയോജിപ്പ് ഉണ്ടെന്ന് മാല പാര്‍വതി പറഞ്ഞു. കേവലം ഒരു പരാതി പരിഹാര സമിതി മാത്രമല്ല ICCയെന്നും പീഡനങ്ങള്‍ തടയുന്നതിനുള്ള നയങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്നും മാല പാര്‍വതി പറഞ്ഞു. അംഗങ്ങളെല്ലാം ഉചിതമായി പെരുമാറേണ്ടത് ഉറപ്പു വരുത്തേണ്ടതുമുണ്ട്. അതിനാല്‍ കമ്മിറ്റി എന്നത് വലിയ ഉത്തരവാദിത്തമാണ്. പക്ഷേ, ഈ സാഹചര്യത്തില്‍ എന്റെ മനസ്സാക്ഷിക്കനുസരിച്ച് ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ കഴിയുമോയെന്ന് സംശയമുണ്ടെന്നും കൂടുതല്‍ വിശദീകരണം പിന്നീട് നല്‍കാമെന്നും മാല പാര്‍വതി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News