sitaram yechury : പാചകവാതകവില കൂട്ടി മെയ് ദിനത്തിൽ തൊഴിലാളികളെ കേന്ദ്രം ആക്രമിക്കുകയാണ്‌: യെച്ചൂരി

പാചകവാതകവില കൂട്ടി മെയ് ( May ) ദിനത്തിൽ തൊഴിലാളികളെ കേന്ദ്ര സർക്കാർ ആക്രമിക്കുകയാണ്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ( sitaram yechury ) പറഞ്ഞു. നികുതി കൂട്ടി ഇന്ധനവില ( fuel Price ) വർധിപ്പിക്കുന്നത്‌ ദരിദ്രർക്കുനേരെയുള്ള ആക്രമണമാണ്‌. മെയ്‌ ദിനത്തിന്റെ ഭാഗമായി എ കെ ജി ഭവനിൽ പതാക ഉയർത്തിയശേഷം മാധ്യമപ്രവർത്തകരോട്‌ ( Journalist ) സംസാരിക്കുകയായിരുന്നു യെച്ചൂരി.

ഏഴുവർഷമായി പെട്രോളിയം ( Petroliyam ) നികുതി കൂട്ടിയതാണ്‌ ഇന്ധനവില വർധനയ്‌ക്ക്‌ കാരണം. നികുതി കൂട്ടിയതിന്റെ ഗുണഫലം സംസ്ഥാനങ്ങൾക്ക്‌ ഇല്ല. പൂർണമായും കേന്ദ്രത്തിനാണ്‌. ഉയർന്ന നികുതി പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണം.

രാജ്യത്തെ വൈദ്യുതി പ്രതിസന്ധിക്ക്‌ ഉത്തരവാദി കേന്ദ്ര സർക്കാരാണ്‌. ചൂടുകാലം മുന്നിൽക്കണ്ടുള്ള തയ്യാറെടുപ്പ്‌ കേന്ദ്രം നടത്തിയില്ല. ഇത്ര ദിവസം കേന്ദ്രം എന്തെടുക്കുകയായിരുന്നുവെന്നും യെച്ചൂരി ചോദിച്ചു. പ്രകാശ്‌ കാരാട്ട്‌, ഹന്നൻ മൊള്ള തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

ഉദ്യോഗസ്ഥർ പോയത്‌
 ഗുജറാത്ത്‌ മോഡൽ പഠിക്കാനല്ല
കേരളത്തിലെ ഉദ്യോഗസ്ഥസംഘം ഗുജറാത്ത്‌ സന്ദർശിച്ചതിൽ സിപിഐ എം കേന്ദ്ര നേതൃത്വത്തിന്‌ അതൃപ്‌തിയെന്ന വാർത്ത യെച്ചൂരി  തള്ളി. ഗുജറാത്ത്‌ മോഡൽ പഠിക്കാനല്ല ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പോയത്‌.

ഉദ്യോഗസ്ഥതല സന്ദർശനം എല്ലാ സംസ്ഥാനവും നടത്താറുള്ളതാണ്‌. ഡാഷ്‌ബോർഡ്‌ സംവിധാനം മനസ്സിലാക്കാനാണ്‌ ഇത്‌. ആവശ്യമെങ്കിൽ സംസ്ഥാന സർക്കാർ കൂടുതൽ പ്രതികരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

LPG: പാചകവാതകവില കൂട്ടി; നാലു മാസത്തിനിടെ വര്‍ധിച്ചത് 365 രൂപ

വാണിജ്യ എല്‍പിജി (LPG)സിലിണ്ടര്‍ വില വീണ്ടും കൂട്ടി. 103 രൂപയാണ് ഇന്നലെ വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍(Kochi) വില 2359 രൂപയായി. കഴിഞ്ഞമാസം ഒറ്റയടിക്ക് 256 രൂപ കൂട്ടിയിരുന്നു. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

കഴിഞ്ഞ 4 മാസത്തിനിടെ വാണിജ്യ സിലിണ്ടര്‍ വിലയില്‍ മൊത്തം 365 രൂപയുടെ വര്‍ധനയാണുണ്ടായത്. മാര്‍ച്ച് 22ന് ആണ് അവസാനമായി ഗാര്‍ഹിക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്. അന്ന് 50 രൂപ കൂട്ടിയതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടര്‍ വില 956.50 രൂപയായി.

നേരത്തെ, ഇന്ത്യയിലെ(India) പാചകവാതക വില ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ആഭ്യന്തരവിപണിയിലെ നാണയ വിനിമയ നിരക്ക് അനുസരിച്ചുള്ള കണക്കാണിത്. പെട്രോള്‍ വിലയില്‍ മൂന്നാമത്തെ ഉയര്‍ന്ന നിരക്കും ഡീസലിന് എട്ടാമത്തെ ഉയര്‍ന്ന നിരക്കുമാണ് ഇന്ത്യയിലുള്ളതെന്നും കണക്കുകള്‍ വിശകലനം ചെയ്ത് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എല്‍പിജി വിലയില്‍ തുര്‍ക്കി, ഫിജി, മോള്‍ഡോവ, യുക്രൈന്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുള്ളത്. ഒരു ശരാശരി ഇന്ത്യക്കാരന്, ഒരു ലിറ്റര്‍ പെട്രോളിന്റെ വില അവരുടെ പ്രതിദിന വരുമാനത്തിന്റെ നാലിലൊന്നാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News