ADVERTISEMENT
രാജ്യത്തെ കൊവിഡ് ( Covid ) കണക്കുകളിൽ വീണ്ടും വർധനവ്. ഒരാഴ്ച കൊണ്ട് 41 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 22, 200 പുതിയ കോവിഡ് കേസുകൾ കൂടി കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തു. ഡൽഹി, ഹരിയാന, യുപി എന്നിവിടങ്ങളിൽ 68 ശതമാനത്തിന്റെ വർധനവ് ഉണ്ടായി.
എന്നാൽ വൈറസ് മൂലമുള്ള മരണങ്ങൾ ഉയരുന്നില്ല എന്നതാണ് പ്രധാനം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3157 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 40 മരണം കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ 19500 പേരാണ് ചികിത്സയിൽ ഉള്ളത്.
രാജ്യത്ത് നിലവിൽ കൊവിഡ് നാലാം തരംഗമില്ലെന്ന് (Covid Fourth Wave) ഐസിഎംആർ. പ്രാദേശികമായി മാത്രമേ വർധന കാണുന്നുള്ളൂ. രാജ്യവ്യാപകമായി കേസുകൾ കൂടുന്നില്ലെന്നും ഐസിഎംആർ വ്യക്തമാക്കി.
രാജ്യത്തുടനീളമുള്ള ആശുപത്രി പ്രവേശനത്തിൽ വർധനയില്ലെന്നും തരംഗം ഇല്ലെന്ന് വ്യക്തമാക്കാന്‍ ഐസിഎംആര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ നാലാമത്തെ തരംഗമില്ലെന്ന് സൂചിപ്പിക്കുന്ന പുതിയ വേരിയന്റുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. കുറഞ്ഞ ടെസ്റ്റിംഗ് കാരണം ചിലപ്പോൾ നിരക്ക് ഉയരുമെന്നാണ് ഐസിഎംആര്‍ പറയുന്നത്.
ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ്19 കേസുകളുടെ വർദ്ധനവ് കാണുന്നുണ്ടെങ്കിലും. ലഭിക്കുന്ന കണക്കുകള്‍ വച്ച് കൊവിഡ് നാലാം തരംഗത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) പറയുന്നത്.
Covid:കൊവിഡ് സാഹചര്യത്തില്‍ ചൈനയില്‍ നിന്നും ഇന്ത്യയിലെത്തിയ വിദ്ധ്യാര്‍ത്ഥികള്‍ക്ക് ചൈനയിലേക്ക് തിരികെ മടങ്ങാം|China
(Covid)കൊവിഡിനെ തുടര്‍ന്ന് ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് തിരികെ എത്തിയ വിദ്ധ്യാര്‍ത്ഥികള്‍ക്ക് ചൈനയിലേക്ക് തിരികെ പോകാനാകും. ഇന്ത്യ- ചൈന വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിസ നല്‍കാമെന്ന് ചൈന അറിയിച്ചത്.
ഇതിനായി ഇന്ത്യന്‍ എംബസി വിദ്യാര്‍ത്ഥികളുടെ പട്ടിക കൈമാറണം. ചൈനയിലേക്ക് പോകേണ്ട വിദ്യാര്‍ത്ഥികള്‍ അവരുടെ വിവരങ്ങള്‍ മെയ് 8ന് മുന്നേ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
ഏകദേശം 23000 വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ നിന്ന് എത്തി എന്നാണ് പുറത്തുവന്ന കണക്കുകള്‍. കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കണമെന്നും, അതിന്റെ ചിലവ് വിദ്യാര്‍ത്ഥികള്‍ തന്നെ വഹിക്കണമെന്നും ചൈന അറിയിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.