Pinarayi Vijayan: ജാതീയതയും കൊടിയ അനാചാരങ്ങളും കൊടികുത്തി വാണ അവസ്ഥയ്‌ക്കെതിരെ പോരാടാന്‍ ചട്ടമ്പി സ്വാമികള്‍ മുന്നില്‍ നിന്നു: പിണറായി വിജയന്‍

ജാതീയതയും കൊടിയ അനാചാരങ്ങളും കൊടികുത്തി വാണ അവസ്ഥയ്‌ക്കെതിരെ പോരാടാന്‍ ചട്ടമ്പി സ്വാമികള്‍(Chattambi Swami) മുന്നില്‍ നിന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സവിശേഷ സാന്നിധ്യമാണ് സ്വാമികളെന്നും മുഖ്യമന്ത്രി പറഞ്ഞു. ചട്ടമ്പി സ്വാമികളുടെ സ്മൃതിദിനത്തിലാണ് മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്കില്‍(Facebook) ഇക്കാര്യം പങ്കുവെച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സവിശേഷ സാന്നിധ്യമാണ് ചട്ടമ്പിസ്വാമികള്‍. ജാതീയതയും കൊടിയ അനാചാരങ്ങളും കൊടിക്കുത്തി വാണ അവസ്ഥയെ മുറിച്ചു കടക്കുന്നതിനുള്ള ബഹുമുഖ പോരാട്ടത്തില്‍ മുന്നില്‍ നിന്നവരില്‍ സ്വാമികളുണ്ട്. പ്രകാശം ചൊരിയുന്ന അറിവുകള്‍ ജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കുക വഴി അവരുടെ നീതിയുടെ ബോധ്യമുറപ്പിക്കാന്‍ ചട്ടമ്പിസ്വാമികള്‍ക്ക് സാധിച്ചു.

മനുഷ്യരുടെ മതബോധത്തെ നവീകരിച്ചു കൊണ്ട് പുരോഗമനപരമായ മാറ്റങ്ങള്‍ വരുത്തുകയെന്ന മഹത്തായ കര്‍മത്തിനാണ് അദ്ദേഹം നേതൃത്വം കൊടുത്തത്. ശാസ്ത്രശാഖകളിലും വേദാന്തത്തിലും സംഗീതത്തിലും സാഹിത്യത്തിലും പ്രാചീന ചരിത്രത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന അഗാധമായ ജ്ഞാനം ഈ കര്‍മത്തിനും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹത്തിന്റെ സ്മൃതിദിനമായ ഇന്ന് നവോത്ഥാനത്തിന്റെ മഹത്തായ പാരമ്പര്യത്തെ നമുക്ക് കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കാം. ചട്ടമ്പി സ്വാമികള്‍ വിഭാവനം ചെയ്ത പുരോഗമനത്തിന്റെയും വിജ്ഞാനത്തിന്റെയും സമൂഹസൃഷ്ടിക്കായി നമുക്ക് കൈകോര്‍ക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News