P C George : വിദ്വേഷ പ്രസംഗം; ജാമ്യം ലഭിച്ച പി സി ജോര്‍ജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന വിലയിരുത്തലില്‍ പൊലീസ്

വിദ്വേഷ പ്രസംഗത്തില്‍ ജാമ്യം ലഭിച്ച പിസി ജോര്‍ജ്ജ് ( P C George )  ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന വിലയിരുത്തലിലാണ് പൊലീസ് ( Kerala Police ) . പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് പിസി ജോര്‍ജ്ജ് പറഞ്ഞത് ഗൗരവതരമെന്നും പൊലീസ് ( Police).

തെറ്റ് ആവര്‍ത്തിക്കരുതെന്ന കോടതിയുടെ ഉത്തരവ് നിലനില്‍ക്കെ സമാനമായ പരാമര്‍ശം വീണ്ടും നടത്തിയ പിസി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് നീക്കം ആരംഭിച്ചു. പ്രോസിക്യൂട്ടര്‍ ഹാജരാവാതിരുന്നതില്‍ വീഴ്ച്ചയുണ്ടോ എന്ന് പരിശോധിക്കുമെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു.

വിദ്വേഷ പ്രസംഗത്തില്‍ ജാമ്യം ലഭിച്ചതിന് ശേഷം പുറത്തെത്തിയ പിസി ജോര്‍ജ്ജിന്റെ വാക്കുകളില്‍ നിറഞ്ഞ് നിന്നത് ജാമ്യം നല്‍കിയ കോടതിയോട് ഉളള അവഹേളനം എന്നാണ് പോലീസ് കരുതുന്നത്. നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു എന്ന് പറഞ്ഞ പിസി ജോര്‍ജ്ജ് വീണ്ടും തെറ്റ് ആവര്‍ത്തിച്ചു എന്നാണ് അര്‍ഥമാക്കുന്നത്.

ജാമ്യമില്ലാ കുറ്റം ചുമത്തിയ പ്രതിക്ക് പ്രോസിക്യൂഷന്റെ വാദം കേള്‍ക്കാതെ സാധാരണഗതിയില്‍ ജാമ്യം നല്‍കാറില്ല. മാത്രമല്ല ഉന്നത സ്വാധീനം ഉളള പ്രതിക്ക് തെളിവ് നശിപ്പിക്കാനും, സാക്ഷികളെ സ്വാധീനിക്കാനും കഴിയും എന്നത്‌ െകാണ്ട് തന്നെ റിമാന്‍ഡ് ചെയ്യുകയാണ് കീഴ്വഴക്കം. പ്രതിഭാഗം അഭിഭാഷകന്‍ ഹാജരായാല്‍ പ്രോസിക്യൂട്ടര്‍ ഉണ്ടോ എന്ന് ജൂഡീഷ്യല്‍ ഓഫീസറമാര്‍ ചോദിക്കാറും ഉണ്ട്.

അവധി ദിവസം ആണെങ്കില്‍ അവരെ നോട്ടീസ് നല്‍കി വിളിച്ച് വരുത്തും വരെ കേസ് മാറ്റി വെയ്ക്കുകയാണ് പതിവ് . ഇവിടെ ഇത് രണ്ടും ഉണ്ടായില്ല. പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതില്‍ വീഴ്ച്ച വന്നുവോ എന്ന് പരിശോധിക്കുമെന്ന് നിയമ മന്ത്രി പി രാജിവ് കൊച്ചിയില്‍ പറഞ്ഞു. ജാമ്യം നല്‍കിയെങ്കിലും ഇതുവരെ ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമായിട്ടില്ല. തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ മാറ്റിയിരിക്കുകയാണ്.

ജാമ്യ ഉത്തരവ് ലഭിച്ചെങ്കില്‍ മാത്രമേ അപ്പീല്‍ പോകണമെങ്കില്‍ പോലും പോലീസിന് കഴിയു. ഈ സാഹചര്യങ്ങള്‍ എല്ലാം പിസി ജോര്‍ജ്ജിന് അനുകൂലമാണ്. ഫോര്‍ട്ട് പോലീസ് സ്റ്റേഷന്‍ ലിമിറ്റിന്റെ പരിധിയില്‍ ഉളള വഞ്ചീയൂര്‍ മജിസ്‌ട്രേറ്റിന് പകരമായി മറ്റൊരു മജിസ്‌ട്രേറ്റാണ് കേസ് കേട്ടതും , ജാമ്യം നല്‍കിയതും.

വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങള്‍ പരിശോധിച്ച് ഇത് കൂടി ചേര്‍ത്ത് കോടതിയില്‍ സമര്‍പ്പിച്ച് ജാമ്യം റദ്ദാക്കാന്‍ ആണ് പോലീസ് നീക്കം. അന്വേഷണ ഉദ്യോഗസ്ഥനും മുതര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും തമ്മില്‍ ഇതില്‍ ഇന്ന് രാവിലെ ആശയ വിനിമയം നടത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News